NCT
KeralaNewsThrissur News

ആനന്ദപുരത്ത് കള്ള് ഷാപ്പിൽ സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കം : ജ്യേഷ്ഠൻ അനുജനെ തലക്കടിച്ച് കൊന്നു.

ആനന്ദപുരത്ത് സഹോദരങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ മരണപ്പെട്ടു. കഴിഞ്ഞ ദിവസം വൈകിട്ട് ആനന്ദപുരം കള്ളുഷാപ്പിൽ വെച്ചാണ് സംഭവം. കൊരട്ടിക്കാട്ടിൽ പരേതനായ സുധാകരന്റെ മക്കളായ വിഷ്ണുവും(30) യദു കൃഷ്ണയും(28) തമ്മിൽ സംഘർഷം ഉണ്ടാവുകയും, യദുകൃഷ്ണന് കൂടുതൽ പരിക്കേൽക്കുകയും ചെയ്തു.

പുതുക്കാട് പോലീസ് സംഭവസ്ഥലത്ത് എത്തി യദുകൃഷ്ണനെ ജില്ലാ ഹോസ്പിറ്റലിൽ കൊണ്ടുപോയി. അവിടെനിന്നും മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് യദുകൃഷ്ണൻ മരണപ്പെട്ടത്. വിഷ്ണുവിന് വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.

Related posts

അമ്മ ജനറൽ സെക്രട്ടറി സ്ഥാനം നടൻ സിദ്ദീഖ് രാജിവച്ചു.

murali

ചേറ്റുവയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വൻ ദുരന്തം ഒഴിവായി.

murali

എല്ലാവരോടും വോട്ടവകാശം വിനിയോഗിക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.

murali
error: Content is protected !!