വലപ്പാട് : വധശ്രമ കേസിൽ ശിക്ഷാ വിധിക്കു ശേഷം കോടതിയിൽ ഹാജരാകാതെ ഒളിവിൽ നടന്നിരുന്ന നാട്ടിക സ്വദേശി മന്നംപറമ്പിൽ സന്ദീപ് (28) എന്നയാളെ ഇന്നലെ (വെള്ളിയാഴ്ച) രാത്രി നാട്ടിക പരിസരത്തു നിന്നും വലപ്പാട് പോലീസ് പിടികൂടി. സന്ദീപിന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
സന്ദീപിന് വലപ്പാട് പോലീസ് സ്റ്റേഷനിൽ 2015, 2016 വർഷങ്ങളിൽ ഓരോ വധശ്രമ കേസുകളും, 2019, 2022 വർഷങ്ങളിൽ ഓരോ അടിപിടികേസുകളും അടക്കം 5 ക്രിമിനൽ കേസുകളുണ്ട്. വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രമേഷ്.എം.കെ , എ എസ് ഐ മാരായ മനോജ്, രാജേഷ് കുമാർ, സിവിൽ പോലീസ് ഓഫിസർമാരായ ബിജേഷ്, ജെസ്ലിൻ തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
