കയ്‌പമംഗലം പനമ്പിക്കുന്നിൽ കഞ്ചാവ് ചെടി കണ്ടെത്തി. കൊടുങ്ങല്ലൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ വിഎസ് പ്രദീപിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് 75 സെൻറിമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്. പനമ്പിക്കുന്നിൽ ദേശീയപാതയോട് ചേർന്ന സ്ഥലത്താണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.
ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് എക്സൈസ് കേസെടുത്തിട്ടുണ്ട്. ഇത് ഇവിടെ വളരാനിടയായ സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.അസി. എക്സൈസ് ഇൻസ്പെക്ടർമാരായ സുനിൽകുമാർ, വിൽസൺ തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്
