NCT
KeralaNewsThrissur News

ആന പാപ്പാനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

അരിമ്പൂർ: വെളുത്തൂരിൽ ആനപാപ്പാനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ മാവേലിക്കര സ്വദേശി അട്ടാശേരി കൊട്ടാക്കാട്ടുശേരി സ്വദേശി രവി (66) യാണ് മരിച്ചത്.

തിങ്കളാഴ്ച്ച വൈകീട്ട് മുതൽ ഇയാളെ കാണാതായിരുന്നതായി പറയുന്നു. ഇന്നലെ ( ചൊവ്വ ) രാവിലെ മുതൽ സുഹൃത്തുക്കൾ നടത്തിയ തിരച്ചിലിനിടയിൽ വൈകീട്ട് 6 മണിയോടെ നമ്പോർക്കാവ് ക്ഷേത്രത്തിന് സമീപം ആൾതാമസമില്ലാത്ത വീടിൻ്റെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.

സാവിത്രി എന്ന ആനയുടെ പാപ്പാനാണ് രവി. വെളുത്തൂരിലുള്ള ഒരു പറമ്പിലാണ് ആനയെ സ്ഥിരമായി തളക്കുന്നത്. അന്തിക്കാട് പോലീസ് സ്ഥലത്തെത്തി. തൃശൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് മൃതദേഹം പുറത്തെടുത്തത്.

Related posts

അന്തർജില്ലാ മോഷ്ടാവും നൂറോളം ദേവാലയ മോഷണ കേസിലെ പ്രതിയുമായ കോഴി പൌലോസ് തൃശ്ശൂർ റൂറൽ പോലീസിന്റെ വലയിൽ.

murali

കൂരിക്കുഴി കോഴിപറമ്പിൽ കുടുംബക്ഷേത്രത്തിലെ വെളിച്ചപ്പാടിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ കുറ്റക്കാരനാണെന്നു കണ്ടെത്തി.

murali

ചേർപ്പ് മുത്തുള്ളിയാൽ തോപ്പ് പാടശേഖരത്തിൽ വളർത്തിയിരുന്ന താറാവുകളെ ഒരു സംഘം തട്ടിയെടുത്തെന്ന് പരാതി.

murali
error: Content is protected !!