തൃശൂര്‍ പൂരത്തിന് കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എത്തും. ചെമ്പൂക്കാവ് കാര്‍ത്ത്യായനി ക്ഷേത്രത്തില്‍ നിന്നുള്ള പൂരത്തിന് ഭഗവതിയുടെ തിടമ്പേറ്റും. രാവിലെയുള്ള എഴുന്നള്ളിപ്പിലാകും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തിടമ്പേറ്റുക. ഇതാദ്യമായാണ് ചെമ്പുക്കാവിന് വേണ്ടി രാമൻ തിടമ്പേറ്റാൻ എത്തുന്നത്.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലാണ് ചെമ്പൂക്കാവ് കാര്‍ത്ത്യായനി ക്ഷേത്രം. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പൂരത്തിനില്ലെന്നായിരുന്നു പ്രചാരണം. മെയ് ആറിന് രാവിലെ ചെമ്പുക്കാവ് ക്ഷേത്രത്തിൽ നിന്നും പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ മൂന്നാനപ്പുറത്തെഴുന്നള്ളുന്ന ചെമ്പുക്കാവ് ഭഗവതിയുടെ തിടമ്പേറ്റുക ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്.
