പഴുവിൽ വിശുദ്ധ അന്തോണീസിന്റെ തീർത്ഥകേന്ദ്രത്തിലെ ഊട്ട്തിരുനാളിനോടനുബന്ധിച്ച് മത സൗഹാർദ്ദ സംഗമവും ദീപാലങ്കാര സ്വിച്ച് ഓൺ കർമ്മവും നടത്തി. വെള്ളിയാഴ്ച വൈകീട്ട് നടന്ന വിശുദ്ധ കുർബ്ബാനക്ക് ശേഷം നാട്ടിക നിയോജക മണ്ഡലം എം.എൽ.എ. സി.സി. മുകുന്ദൻ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.
തുടർന്ന് നടന്ന മതസൗഹാർദ്ദ സമ്മേളനത്തിൽ പഴുവിൽ ഫൊറോന വികാരി വെരി. റവ. ഫാ. ഡോ. വിൻസെൻ്റ് ചെറുവത്തൂർ, അസിസ്റ്റന്റ് വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ, നാട്ടിക നിയോജക മണ്ഡലം എം.എൽ.എ സി.സി. മുകുന്ദൻ, പഴുവിൽ വെസ്റ്റ് ജുമാ മസ്ജിദ് മഹല്ല് ഖത്തീബ് ഷാഹുൽ ഹമീദ് ദാരിമി, പഴുവിൽ സെന്റർ മസ്ജിദ് ഖത്തീബ് യൂസഫ് സഹദി,
പഴുവിൽ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രസമിതി ഭാരവാഹികളായ എം.എൻ സുബ്രഹ്മണ്യൻ, ദേവിദാസ് പുതുശ്ശേരി, മതസൗഹൃദ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകിയ ഓസ്റ്റിൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. സലാം കക്കേരി, അബ്ദുൾ ലത്തീഫ്, ഷാഫി, ഇബ്രാഹിം, നെജീബ് അമ്പലത്ത്, ഉമ്മർ പഴുവിൽ എന്നിവർ പങ്കെടുത്തു.
