NCT
KeralaNewsThrissur News

തൃശൂർ പൂരത്തിന് പരിസമാപ്തി : ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു, അടുത്ത പൂരം 2026 ഏപ്രിൽ 26 ന്

തൃശൂർ പൂരത്തിന് പരിസമാപ്തി, ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു. അടുത്ത പൂരം 2026 ഏപ്രിൽ 26 ന്, പാറമേക്കാവ് – തിരുവമ്പാടി ഭഗവതിമാർ നേർക്കുനേർ നിന്ന് ഉപചാരം ചൊല്ലി പിരിഞ്ഞതോടെ ഈ വർഷത്തെ തൃശൂർ പൂരത്തിന് ഔദ്യോഗിക സമാപനമായി. വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ ശ്രീമൂലസ്ഥാനത്തെ നിലപാടുതറയിൽ

പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരുടെ തിടമ്പേറ്റിയ ഗജരാജൻമാർ മുഖാമുഖം നിന്നു. തുടർന്ന് ‘അടുത്ത മേടമാസത്തിലെ പൂരത്തിനു കാണാം’ എന്നു വാക്കു നൽകി ഭഗവതിമാർ ഉപചാരം ചൊല്ലി വിടപറഞ്ഞു.

ആനകൾ തുമ്പി ഉയർത്തി പരസ്പരം അഭിവാദ്യം ചെയ്തു. ഈ കാഴ്ച കാണാൻ നിന്ന വടക്കുന്നാഥനും പൂരപ്രേമികളും നേർക്കുനേർ ആയിരുന്നു. ഒരാണ്ടിലേക്ക് ഓർമിക്കാൻ തന്ന കാഴ്ചയുടെയും കേൾവിയുടെയും വിരുന്നിനു നന്ദി പറഞ്ഞുകൊണ്ട് അവരും പിരിഞ്ഞു. തുടർന്ന് നടന്ന പകൽ വെടിക്കെട്ടും കണ്ട ശേഷം പൂരപ്രേമികൾ വീടുകളിലേക്കു മടങ്ങി.

അടുത്ത വർഷത്തെ തൃശൂർ പൂരം 2026 ഏപ്രിൽ 26നാണ്. പാറമേക്കാവ്–തിരുവമ്പാടി ദേവസ്വങ്ങൾ ചേർന്നാണ് തീയതി തീരുമാനിച്ചത്. രാത്രി ഉത്രംവിളക്കു കൊളുത്തി ഭക്തർ കൊടിയിറക്കുന്നതോടെ പൂരത്തിന് ഔദ്യോഗിക സമാപ്തിയാകും.

Related posts

തൃപ്രയാര്‍ – കാഞ്ഞാണി – ചാവക്കാട് റോഡില്‍ ഭാഗിക ഗതാഗത നിയന്ത്രണം.

murali

പാമ്പിന്റെ കടിയേറ്റ് 8 വയസ്സുകാരൻ മരിച്ചു; സഹോദരൻ ഗുരുതരാവസ്ഥയിൽ.

murali

വാട്ടർ അതോറിറ്റി പൈപ്പ് മാറ്റുന്ന ജോലികൾ ആരംഭിച്ചു. : കൈപമംഗലം പള്ളിനടയിലും ചളിങ്ങാട് അമ്പലനടയിലും റോഡ് അടച്ചു.

murali
error: Content is protected !!