ചാവക്കാട് : മൂത്തമാവിൽ കാറും ജീപ്പും കൂട്ടിയിടിച്ച് അപകടത്തിൽ 3 പേർക്ക് പരിക്ക്. കാറി ലുണ്ടായിരുന്ന ആലുവ സ്വദേശി അൻവർ, മകൻ ഇക്‌സൻ ജീപ്പ് യാത്രികനായ ആലുവ സൺ റൈസ് ആശുപത്രിയിലെ ഡോക്ടർ പയ്യന്നൂർ സ്വദേശി മിഥുൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9 മണിക്ക് ആണ് അപകടം.
പരിക്കേറ്റവരെ ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ എങ്ങണ്ടിയൂർ എം ഐ ആശുപത്രിയിൽ എത്തിച്ചു. കാറിലുണ്ടായിരുന്ന അൻവർ, അക്സൻ എന്നിവരെ ആലുവയിലെ ആശുപത്രിയിലേക്ക് പിന്നീട് മാറ്റി.</p>
