പെരിഞ്ഞനം സുജിത്ത് ജംഗ്ഷനിൽ യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ഇരുമ്പ് പൈപ്പ് വീശുകയും ചെയ്ത സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രമിനൽ കേസിലെ പ്രതിയായ പെരിഞ്ഞനം സുജിത്ത് ജംഗ്ഷൻ സ്വദേശി കിഴക്കേടത്ത് വീട്ടിൽ ഹരിലാൽ( 33) മെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ 11 നായിരുന്നു കേസിനാസ്പദമായ സംഭവം സുജിത്ത് ബീച്ച് സ്വദേശിനി കരോളിൽ വീട്ടിൽ ലതയേയാണ് ഇയാള് വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയത്. നേരെത്തെ പ്രതിക്കെതിരെ ഇവർ പോലീസിൽ പരാതി നൽകിയതിലുള്ള വൈരാഗ്യമാണ് വീട്ടിൽ കയറി അക്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
ഹരിലാലിൻ്റെ പേരിൽ മതിലകം, കൊടുങ്ങല്ലൂർ, കയ്പമംഗലം, വലപ്പാട് പോലീസ് സ്റ്റേഷനുകളിലായി ബലാൽസംഘം, വധശ്രമം, അടിപിടി, വീടുകയറി ആക്രമണം, എന്നിങ്ങനെയുള്ള 16 ക്രിമിനൽ കേസുകളുണ്ട്.
കയ്പമംഗലം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അബിലാഷ്, ഹരിഹരൻ, എ എസ് ഐ അൻവറുദ്ദീൻ സി പി ഒ അനന്തുമോൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
