ഇരിങ്ങാലക്കുട : എടക്കുളത്ത് തെരുവു നായയുടെ കടിയേറ്റ് രണ്ടു പേര് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. എടക്കുളം മരപ്പാലത്തിനു സമീപം താമസിക്കുന്ന വലൂപറമ്പില്‍ വീട്ടില്‍ ഷാജു ഭാര്യ അശ്വതി (47), തെക്കേടത്ത് കളരിക്കല്‍ വീട്ടില്‍ വിശാഖ് (35) എന്നിവര്‍ക്കാണ് തെരുവു നായയുടെ കടിയേറ്റത്.
തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ ഓഫീസില്‍ ജീവനക്കാരിയായ അശ്വതി വ്യാഴാഴ്ച്ച വൈകീട്ട് സ്വന്തം വീട്ടില്‍ അടുക്കളയില്‍ നിന്നും വാതില്‍ തുറന്ന് പുറത്ത് ഇറങ്ങിയപ്പോൾ തെരുവുനായ വന്ന് ആക്രമിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് അഞ്ചു മണിയോടെ വീട്ടിലേക്ക് നടന്നു പോകുന്നതിനിടയില്‍ റോഡില്‍ വച്ചാണ് വിശാഖിന് തെരുവുനായയുടെ കടിയേറ്റത്.
