പുതുക്കാട് : മൊബൈൽ ഷോപ്പിൻ്റെ ഷട്ടർ തകർ ത്ത് 25 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകളും അനു ബന്ധ സാമഗ്രികളും മോഷ്ടിച്ച കേസിൽ ഒരാൾക്കൂടി അറസ്റ്റിൽ. അവണൂരിൽ താമസിക്കുന്ന പാവറട്ടി അക്കര വീട്ടിൽ ആൽബിൻ (21) ആണ് അറസ്റ്റിലായത്. മാർച്ച് 31-ന് വെളുപ്പിന് മൂന്നിന് തലോർ സംസ്ഥാനപാതയോരത്തെ അഫാത്ത് മൊബൈൽ ഷോപ്പിലായിരുന്നു മോഷണം. പ്രതിയെ റിമാൻഡ് ചെയ്തു.
