തൃപ്രയാർ : ഇന്ത്യൻ നാഷണൽ കോൺഗ്രസ് നാട്ടിക രണ്ടാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടാം വാർഡിൽ നിന്നും എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് അടക്കം ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മൊമന്റേയും ഉപഹാരങ്ങളും നൽകി അനുമോദിച്ചു. അനുമോദന യോഗം അഡ്വക്കേറ്റ് സുനിൽ ലാലൂർ ഉദ്ഘാടനം ചെയ്തു. രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് യു ബി മണികണ്ഠൻ അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് പി എം സിദ്ദീഖ്, പി കെ നന്ദനൻ, പി സി ജയപാലൻ, ഒന്നാം വാർഡ് മെമ്പർ കെ ആർ ദാസൻ, കെ എ പുഷ്പാംഗദൻ, എ എസ് പത്മപ്രഭ, ദിനേശൻ പാണപറമ്പിൽ എന്നിവർ സംസാരിച്ചു. ജീജ ശിവൻ, ഹരിഹരൻ പുല്ലൂവീട്ടിൽ,വരുൺ എ പി,ബേബി, സുജിത എന്നിവർ സന്നിഹിദരായിരുന്നു.
