NCT
KeralaNewsThrissur News

കയ്‌പമംഗലത്ത് കടകളിൽ വെള്ളം കയറി.

കനത്ത മഴയിൽ കയ്‌പമംഗലം പനമ്പിക്കുന്നിൽ കടകളിൽ വെള്ളം കയറി. ദേശീയപാതയുടെ ഭാഗമായുള്ള മൂന്നുപീടിക ബൈപാസിന്റെ പ്രവേശന റോഡ് ആരംഭിക്കുന്ന സ്ഥലത്താണ് കടകളിൽ വെള്ളം കയറിയത്. പ്രവേശന റോഡ് നിർമ്മിക്കുന്നതിനായി റോഡിൽ ഇറക്കിയ കൽപ്പൊടി മൂലം വെള്ളം റോഡിന്റെ പടിഞ്ഞാറ് വശത്തേക്ക് ഒഴുകിയാണ് വെള്ളം കയറിയതെന്ന് ഇവിടത്തുകാർ പറയുന്നു.

രണ്ട് മോട്ടോർ ബൈക്ക് വർക്ക്ഷോപ്പും മറ്റൊരു കടയും വെള്ളത്തിലാണ്. തൊട്ടടുത്ത് റേഷൻ കടയുണ്ടെങ്കിലും ഇവിടേക്ക് വെള്ളം കയറിയിട്ടില്ല. കടയിൽ കയറിയ വെള്ളം മോട്ടോർ പമ്പ് ഉപയോഗിച്ച് വറ്റിച്ച് കളഞ്ഞാണ് കടക്കാർ രണ്ട് ദിവസമായി കടതുറക്കുന്നത്.

Related posts

കോട്ടപ്പടി സ്വദേശിയെ കാപ്പാ ചുമത്തി ജയിലിലടച്ചു.

murali

മുക്കു പണ്ടം പണയം വെച്ച് പണം തട്ടിയ ആളെ മതിലകം പോലിസ് അറസ്റ്റ് ചെയ്തു.

murali

കാപ്പ ഉത്തരവ് ലംഘിച്ചതിന് കുപ്രസിദ്ധ ഗുണ്ട മുറി രതീഷിനെ ജയിലിലാക്കി.

murali
error: Content is protected !!