കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം. മലക്കപ്പാറ-വാൽപ്പാറ അതിർത്തിയിൽ കാട്ടാന ആക്രമണത്തിൽ വയോധിക മരിച്ചു. മേരി (67) ആണ് മരിച്ചത്. രാത്രി ഒരു മണിയോടെയാണ് സംഭവം. വീടിന്റെ വാതിലുകൾ തകർത്ത് അകത്തേയ്ക്ക് കടന്ന കാട്ടാന മേരിയെ ആക്രമിക്കുകയായിരുന്നു. വീട് സ്ഥിതി ചെയ്യുന്ന ഭാഗത്ത് സ്ഥിരമായി വന്യജീവികൾ എത്താറുണ്ട്. മേരിയും മകളുമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
previous post
