NCT
KeralaNewsThrissur News

പ്രസവശേഷം ആശുപത്രിയില്‍ നിന്ന് ഇരട്ടക്കുട്ടികളുമായി വീട്ടിലേക്ക് മടങ്ങവെ കാര്‍ കത്തിനശിച്ചു : അത്ഭുതകരമായി രക്ഷപ്പെട്ട് കുടുംബം.

തൃശൂർ : ആമ്പല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. ഇരട്ടക്കുട്ടികൾ ഉൾപ്പെടെയുള്ള മുരിങ്ങൂർ സ്വദേശികളായ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. രാത്രി എട്ടുമണിയോടെ ആയിരുന്നു സംഭവം. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് പ്രസവശേഷം ഇരട്ടക്കുട്ടികളുമായി വീട്ടിലേക്ക് മടങ്ങുന്നതിനിടയായിരുന്നു സംഭവം.

മുരിങ്ങൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാർ ആണ് കത്തി നശിച്ചത്.മുരിങ്ങൂർ ഐക്കരപ്പറമ്പിൽ വീട്ടിൽ സജി ഉൾപ്പടെ അഞ്ചുപേരാണ് കാറിൽ ഉണ്ടായിരുന്നത്. കാറിൻ്റെ മുൻവശത്ത് നിന്ന് പുക ഉയരുന്നത് കണ്ടയുടനെ ഇവർ കാറിൽ നിന്നിറങ്ങാൻ ശ്രമിച്ചെങ്കിലും ഡോറുകൾ തുറക്കാൻ കഴിയാതിരുന്നത് ആദ്യഘട്ടത്തിൽ പരിഭ്രാന്തിക്ക് ഇടയാക്കി. അല്പസമയത്തിനുള്ളിൽ ഡോറുകൾ തുറക്കാൻ കഴിഞ്ഞത് വലിയ ദുരന്തം ഒഴിവായി..പെട്ടെന്ന് കാറിൽ നിന്നിറങ്ങിയ കുടുംബം സാധനങ്ങൾ മാറ്റിയതിന് തൊട്ടുപിന്നാലെ തീ ആളിപടരുകയായിരുന്നു. കാർ പൂർണ്ണമായും കത്തിനശിച്ചു.

പുതുക്കാട് നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.പുതുക്കാട് പോലീസും സ്ഥലത്തെത്തിയിരുന്നു. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല.മുരിങ്ങൂർ സ്വദേശി പൂഞ്ഞക്കാരൻ ജോസഫ് തങ്കച്ചൻ്റെ ഉടമസ്ഥതയിലുള്ള കാർ ആണ് കത്തിനശിച്ചത്..അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു.സംഭവ സ്ഥലത്തുണ്ടായിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Related posts

എസ്എൻ പുരത്ത് വാഹനാപകടം : കാർ ലോറിയിലിടിച്ച് ഡോക്ടർ മരിച്ചു.

murali

വാടാനപ്പള്ളിയിൽ കാർ ഡ്രൈവറെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തിയ സംഭവം: രണ്ട് പേരെ മണിക്കുറുകൾക്കകം പിടികൂടി.

murali

പാവറട്ടിയിൽ നിന്ന് കാണാതായ മൂന്നു വിദ്യാർത്ഥികളെയും കണ്ടെത്തി.

murali
error: Content is protected !!