തൃപ്രയാർ പോളി ടെക്നിക് കോളേജിനു സമീപം ഗുഡ്സ് പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുറ്റിച്ചൂർ വലിയകത്ത് ഉസ്മാൻ മകൻ നൗഷാദ് (42) ആണ് മരിച്ചത്.
അപകടത്തിൽ ഗുരുതര പരിക്കേറ്റ നൗഷാദ് തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 18 ന് രാത്രി എട്ടിനായിരുന്നു അപകടം. ഖബറടക്കം ഇന്ന് മുറ്റിച്ചൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മാതാവ്: നബീസ മോൾ.
