തൃപ്രയാർ സെന്ററിലും, പോളി ജംഗ്ഷനിലുമായി മണിക്കൂറുകളോളം ഉണ്ടാകുന്ന ഗതാഗത കുരുക്കിന് അടിയന്തിരമായി പരിഹാരം കാണാൻ ഉത്തരവാദിത്വപ്പെട്ടവർ തയ്യാറാകണമെന്ന് ഡിസിസി വൈസ് പ്രസിഡന്റ് സി.ഒ ജേക്കബ് പറഞ്ഞു. ദേശീയ പാത നിർമ്മാണം നടക്കുമ്പോൾ ശാസ്ത്രീയമായ ഗതാഗത സൗകര്യം ഒരുക്കാൻ നടപടി ഉണ്ടാകുന്നില്ല.
സ്കൂളുകൾ തുറക്കാനിരിക്കുമ്പോഴും കാലാവർഷം ശക്തിപ്പെടാനിരിക്കുന്ന നേരത്തും ആവിശ്യമായ മുൻകരുതൽ എടുക്കാൻ അടിയന്തിരമായി പഞ്ചായത്തും ദേശീയ പാത അധികൃതരും പോലീസും പൊതുമരാമത്ത് വകുപ്പും മുന്നിട്ടിറങ്ങണമെന്നും സി ഒ ജേക്കബ് കൂട്ടിച്ചേർത്തു.
ഗതാഗത കുരുക്ക് പരിഹരിക്കുക ദേശീയപ്പാതയിലെ നിർമ്മാണത്തിലെ മെല്ലെപോക്കും ക്രമക്കേടും അശാസ്ത്രീയ നിർമ്മാണവും അവസാനിപ്പിക്കണമെന്ന് ആവിശ്യപ്പെട്ടു കോൺഗ്രസ് നാട്ടിക ബ്ലോക്ക് കമ്മിറ്റി നാട്ടിക സെന്ററിൽ നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരിന്നു ഡിസിസി വൈസ് പ്രസിഡന്റ് സി ഒ ജേക്കബ്,
നാട്ടിക ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി ഐ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു ,ഡിസിസി ജനറൽ സെക്രട്ടറിമാരായ അനിൽ പുളിക്കൽ, കെ ദിലീപ് കുമാർ ,വി ആർ വിജയൻ, ശോഭ സുബിൻ ,അഡ്വ സുനിൽ ലാലൂർ ,കെ വി ദാസൻ എന്നിവർ സംസാരിച്ചു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി വി ഷൈൻ സ്വാഗതവും ജീജ ശിവൻ നന്ദിയും പറഞ്ഞു ,മണ്ഡലം പ്രസിഡന്റ്മാരായ പി എം സിദ്ദിഖ് ,പി എ സുൽഫിക്കർ, സന്തോഷ് മാസ്റ്റർ ,സി കെ ചന്ദ്രൻ ,കെ ബി രാജീവ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ തുടങ്ങീയവർ സമരത്തിന് നേതൃത്വം നൽകി
