മാള : പൊയ്യ സ്കൂളിന് മുൻവശം വെച്ച് പ്രായപൂർത്തിയാകാത്ത കുട്ടിക്ക്നിരോധിത പുകയില ഉത്പന്നം നൽകിയ സംഭവത്തിന് എറിയാട് അഴീക്കോട് കൊട്ടിക്കൽ സ്വദേശി പടമാട്ടുമ്മേൽ വീട്ടിൽ അബീഷ് 45 വയസ് എന്നയാളെയാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം ഇയാളെ 31-05-2025 തിയ്യതി കോടതിയിൽ ഹാജരാക്കിയതിൽ റിമാന്റ് ചെയ്തു.
അബീഷിന് മാള, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനുകളിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പനക്കായി സൂക്ഷിച്ചതിനുള്ള ഓരോ ക്രിമിനൽ കേസുകളുണ്ട്.
മാള പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.ആർ.സുധാകരൻ, സി പി ഒ മാരായ ജിബിൻ, സിജോയ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
