കേരള സമുദ്ര അതിർത്തിയിൽ ഉണ്ടായിട്ടുള്ള രണ്ട് കപ്പൽ അപകടങ്ങൾ വലിയ തോതിൽ ജനങ്ങൾക്ക് ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ്. മത്സ്യ മേഖലയിൽ ഉണ്ടായിട്ടുള്ള ഈ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് യൂത്ത് കോൺഗ്രസ്സ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ ലാലൂർ പറഞ്ഞു.
വാൻഹായ് ചരക്ക് കപ്പലിന് തീപിടുത്തം ഉണ്ടായി, കപ്പലിൽ ഉണ്ടായിരുന്ന ഒരു കണ്ടൈനറിനാണ് ആദ്യം തീപ്പിടുത്തം ഉണ്ടായത്. ആ തീ മറ്റ് കണ്ടൈനറുകളിലേക്ക് കൂടി പടർന്ന് കപ്പൽ ചരിഞ്ഞു കൊണ്ടിരിക്കുകയാണ്. കത്തി കൊണ്ടിരിക്കുന്ന കപ്പലിൽ 157 കണ്ടെയ്നറുകളിലായി ഗുരുതര മലിനീകരണ ഭീഷണി ഉയർത്തുന്ന രാസ വസ്തുക്കളും കീടനാശിനികളും, സ്ഫോട വസ്തുക്കളും ഉണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു.
അത് കൊണ്ട് ലക്ഷക്കണക്കിന് മത്സ്യതൊഴിലാളികളുടെ ഉപജീവനമാണ് തടസ്സപ്പെട്ടിരിക്കുന്നതെന്നും, ഇത് മൂലം ദുരിതമനുഭവിക്കുന്ന മൽസ്യത്തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച സഹായം അപര്യാപ്തമാണെന്നും സുനിൽ ലാലൂർ പറഞ്ഞു.
കരയിലേക്ക് ഒഴുകി വരുന്നത് എന്തൊക്കെയാണെന്ന് ഇപ്പോഴും ആർക്കും തന്നെ അറിയാൻ സാധിച്ചിട്ടില്ല ഇത് തീരദേശ മേഖലയിൽ ഉള്ളവരെയും ആശങ്ക പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര ഷിപ്പിങ് ഇൻഷുറൻസ് നിയമങ്ങൾ പ്രകാരം തൊഴിൽ നഷ്ടപ്പെട്ട മുഴുവൻ മത്സ്യത്തൊഴിലാളികൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും
മത്സ്യ തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും ഉചിതമായ ധന സഹായം നൽകണമെന്നും
തീരദേശ ജനതയോടും മത്സ്യത്തൊഴിലാളികളോടുമുള്ള സർക്കാർ വഞ്ചന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് തളിക്കുളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ച് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ്സ് തളിക്കുളം മണ്ഡലം പ്രസിഡന്റ് പി എസ് സുൽഫിക്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോൺഗ്രസ്സ് നേതാകളായ ഗഫൂർ തളിക്കുളം, ഹിറോഷ് ത്രിവേണി, രമേഷ് അയിനിക്കാട്ട്, എ എം മെഹബൂബ്, ഷൈജ കിഷോർ, നീതു പ്രേംലാൽ, എം കെ ബഷീർ, എ പി രത്നാകരൻ, കെ എ ഫൈസൽ, എ പി ബിനോയ്, പ്രകാശൻ പുളിക്കൽ, മദനൻ വാലത്ത്, മീന രമണൻ, ലൈല ഉദയകുമാർ, എന്നിവർ സംസാരിച്ചു.
ഏഷണി മുക്കിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് എ എ യൂസഫ്, കബീർ അരവശ്ശേരി, കെ എസ് രാജൻ, എ ടി നേന, സിന്ധു സന്തോഷ്, എ എസ് ഷീബ, എൻ കെ ജയപ്രകാശ്, ഉഷ പച്ചാംപുള്ളി, കെ കെ ഷണ്മുഖൻ, എം എസ് കണ്ണൻ, ശീലാവതി ബാബു, കാസിം അരവശ്ശേരി, വി ജി ഉദയകുമാർ, എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
