തൃശ്ശൂർ : 2013-ൽ ഒട്ടേറെ തട്ടിപ്പു കേസുകളിലും, പോക്സോ കേസിലും ഉൾപ്പെട്ട പ്രതിയായി ഒളിവിൽ കഴിഞ്ഞയാൾ പിടിയിൽ. അയ്യന്തോൾ മങ്കുഴി ലെയിനിൽ കാട്ടുപറമ്പിൽ വീട്ടിൽ സുമേഷ് (41) ആണ് ഹൈദരാബാദ് വിമാനത്താവളത്തിൽ പിടിയിലായത്.
പ്രതിക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കോഴിക്കോട്ടുനിന്ന് വിമാനത്തിൽ ഹൈദരാബാദിലെത്തി അവിടെനിന്ന് വിദേശരാജ്യത്തേക്ക് കടക്കാൻ ശ്രമിക്കവേയാണ് എമിഗ്രേഷൻ വിഭാഗം പിടികൂടിയത്. തൃശ്ശൂരിലെത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന്റെ ഭാഗമായി അന്വേഷണ സംഘത്തിൽ തൃശ്ശൂർ സിറ്റി ടൗൺ വെസ്റ്റ് പോലീസ് സ്റ്റേഷൻ ISHO ആയ അബ്ദുറഹ്മാൻ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടറായ സതീഷ് കുമാർ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ടോണി വർഗീസ് .സതീഷ് കുമാർ എന്നിവർ ഉണ്ടായിരുന്നു.
