NCT
KeralaNewsThrissur News

ഷൊർണൂർ റെയിൽവേ പോലീസിന്റെ നേതൃത്വത്തിൽ സ്ത്രീ സുരക്ഷയും, നിയമങ്ങളും ബോധവത്കരണം നടത്തി.

ചെറുതുരുത്തി പൂമുള്ളി ആയുർവേദ കോളേജിലെ വിദ്യാർത്ഥികൾക്കായി ഷൊർണൂർ റെയിൽവേ പോലീസിന്റെ നേതൃത്വത്തിൽ സ്ത്രീ സുരക്ഷയും നിയമങ്ങളും ബോധവത്കരണം നടത്തി. നിയമബോധവത്കരണത്തിലൂടെ യുവതലമുറയെ സ്വയം പര്യാപ്തമാക്കുക ലക്ഷ്യമാക്കിയാണ് ബോധവത്കരണം. സ്ത്രീസുരക്ഷ- സ്വയം പ്രതിരോധം, ഗാർഹിക പീഢന നിയമം, പോക്സോ ആക്ട് വിഷയങ്ങൾ ചർച്ച ചെയ്തു.

ചെറുതുരുത്തി പൂമുള്ളി ആയുർവേദ കോളേജ് (PNNM) സഹകരണത്തോടെയാണ് ബോധവത്കരണം നടത്തിയത്. റെയിൽവേ പോലീസ് സ്റ്റേഷൻ ഹൌസ് ഓഫീസർ അനിൽ മാത്യു ഉദ്ഘാടനം ചെയ്ത് വിഷയാവതരണം നടത്തി സംസാരിച്ചു. കോളേജ് ഡയറക്ടർ സന്ധ്യ മണ്ണത്ത്, പ്രിൻസിപ്പൾ ഡോ. ജി.ജി മാത്യു, കോളേജ് ഡീൻ ഡോ. രതീഷ് പി.പി, ഡോ. രഞ്ജിത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഐ.ബി.ഷൈൻ, വിപിൻ ചന്ദ്രൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു. വിദ്യാർത്ഥിനികളും, പോലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു

Related posts

ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം; ചിന്ത ജെറോം പ്രസിഡന്റ്, എം വിജിൻ സെക്രട്ടറി.

murali

അതിജീവിതയെ റിസോർട്ടിലെത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി സ്വർണം കവർന്ന കേസിൽ കൊലപാതകം അടക്കം നിരവധി ക്രിമിനൽക്കേസിലെ പ്രതിയും, രണ്ട് കൂട്ടാളികളും അറസ്റ്റിൽ.

murali

പെരിഞ്ഞനം വെസ്റ്റിൽ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം.

murali
error: Content is protected !!