NCT
KeralaNewsThrissur News

സിപിഐ എം നാട്ടിക ഏരിയ കമ്മിറ്റിയുടെ ഓഫീസ് തൃപ്രയാറിൽ 16 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

തൃപ്രയാർ : നിർമ്മാണം പൂർത്തിയാക്കിയ സിപിഐ (എം) നാട്ടിക ഏരിയ കമ്മിറ്റി ഓഫിസായ സിഒ പൗലോസ് മാസ്റ്റർ മന്ദിരം 16 ന് വൈകീട്ട് 4ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. തുടർന്ന് തൃപ്രയാർ ടി എസ് ജി എ സ്റ്റേഡിയത്തിൽ പൊതുസമ്മേളനം നടക്കും.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ബിജു, ജില്ലാ സെക്രട്ടറി കെ വി അബ്‌ദുൾ ഖാദർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ സി മൊയ്ത‌ീൻ, എം എം വർഗ്ഗീസ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി കെ ചന്ദ്രശേഖരൻ തുടങ്ങിയവർ പങ്കെടുക്കും.

പത്ത് സെൻ്റ് സ്ഥലത്ത് 6000 സ്ക്വയർ ഫീറ്റിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. മെയിൻ ഹാൾ, വർഗ്ഗ ബഹുജന സംഘടന ഹാൾ, ചെത്ത് തൊഴിലാളി യൂണിയൻ ഓഫീസ്, ലക്ഷ്മി സൈഗാൾ കാരുണ്യ കേന്ദ്രം ഓഫീസ്, ഏരിയ സെക്രട്ടറിയുടെ ഓഫീസ്, ഏരിയ കമ്മിറ്റി യോഗം ചേരുവാനുള്ള ഹാൾ, മീഡിയ റൂം, രണ്ട് വിശ്രമ റൂം, മുകളിലത്തെ നിലയിൽ 200 പേർക്ക് ഇരിക്കാവുന്ന ഹാൾ എന്നിങ്ങനെയാണ് സജജ്ജമായിട്ടുള്ളത്. ഇതിനോട് ചേർന്നാണ് മൂന്ന് സെൻ്റ് സ്ഥലത്ത് കെ വി പീതാംബരൻ സ്‌മാരക ലൈബ്രറി മന്ദിരം കൂടി ഉയരുന്നത്.

ദേശീയപാതാ വികസനത്തിൻ്റെ ഭാഗമായാണ് പഴയ ഓഫീസ് കെട്ടിടവും സ്ഥലവും വിട്ട് നൽകിയത്. തൃപ്രയാർ ബസ് സ്റ്റാൻഡിന് വടക്ക് വശത്ത് 1979 ൽ പാർട്ടി മെമ്പറായിരുന്ന വെങ്ങാലി വാസുദേവൻ സംഭാവനയായി നൽകിയ അഞ്ച് സെന്റ് സ്ഥലത്താണ് രണ്ട് നിലയിലായി ഉണ്ടായിരുന്ന പഴയ ഓഫീസ് സ്ഥിതി ചെയ്തിരുന്നത്. ഈ ഓഫീസ് വിട്ട് നൽകിയതിന്റെ ഭാഗമായി ലഭിച്ച തുക വിനിയോഗിച്ചാണ് തൃപ്രയാർ പോളി ജംഗ്ഷന് വടക്ക് വശം ബി എസ് എൻ എൽ ഓഫീസിന് സമീപം പുതിയ മൂന്ന് നില കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.

പത്രസമ്മേളനത്തിൽ സംഘാടക സമിതി കൺവീനർ എം എ ഹാരീസ് ബാബു, ചെയർമാൻ പി എം അഹമ്മദ്, ട്രഷറർ അഡ്വ.വി കെ ജ്യോതി പ്രകാശ്, കെ ആർ സീത, ടി എസ് മധുസൂദനൻ എന്നിവർ പങ്കെടുത്തു.

Related posts

ഡോ. രാജു നിര്യാതനായി.

murali

ഗൃഹനാഥനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

murali

വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ്സ് വാടാനപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി.

murali
error: Content is protected !!