തൃപ്രയാർ : മുസ്ലിം ലീഗ് വലപ്പാട് പഞ്ചായത്ത് കമ്മിറ്റിയുടെ ശിഹാബ് തങ്ങൾ പുരസ്കാര വിതരണം നടത്തി. ജില്ലാ പ്രസിഡന്റ് സി എ മുഹമ്മദ് റഷീദ് ഉൽഘാടനം നിർവഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ്എൻ.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.എ.ഹാറൂൺ റഷീദ് മുഖ്യ പ്രഭാഷണം നടത്തി.
വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്ഒ. എ.എഫ് നഫീസ, മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് കെ.എ. ഷൗക്കത്തലി, ജനറൽ സെക്രട്ടറി കെ.എസ്.റഹ്മത്തുള്ള, എം.എ.സുലൈമാൻ മൗലവി, എം.എം.ഇക്ബാൽ, എ.എ. മുഹമ്മദ് ഹാരിസ്, അഷ്‌റഫ് പള്ളിപ്പറമ്പിൽ എന്നിവർ സംസാരിച്ചു.
ഇന്റർ നാഷണൽ ഷോട്ടോഖാൻ കരാത്തെ പെർഫോമൻസ് അവാർഡ് ജേതാക്കളായ മുഹമ്മദ് സിനാൻ, ഫാത്തിമ സയാൻ എന്നിവർക്ക് ശിഹാബ് തങ്ങൾ സ്മാരക പുരസ്കാരങ്ങൾ നൽകി. സാമൂഹ്യ പ്രവർത്തകനായിരുന്ന വി,ആർ, ഹരിദാസൻ മാസ്റ്ററുടെ സ്മരണക്കായി കെ.ഐ. നൗഷാദിന് മാതൃക അദ്ധ്യാപകനുള്ള അവാർഡും സെലിൻ ജോസിന് ഗ്രാമീണ ഫോട്ടോ ഗ്രാഫി അവാർഡും സമ്മാനിച്ചു.
