NCT
KeralaNewsThrissur News

ഇരിങ്ങാലക്കുട ടൗണിൽ പട്ടാപകൽ ബൈക്കിൽ എത്തിയ രണ്ടംഗ സംഘം സ്ത്രീയുടെ മാലപൊട്ടിച്ചു.

ഇരിങ്ങാലക്കുട ടൗണിൽ പട്ടാപകൽ ബൈക്കിൽ എത്തിയ രണ്ടംഗ സംഘം സ്ത്രീയുടെ മാലപൊട്ടിച്ചു. കത്തീഡ്രൽ ദേവാലയത്തിൽ മുന്നിൽ വച്ച് മൂന്ന് മണിയോടെയാണ് സംഭവം. കാറളം സ്വദേശിയായ നളിനിയുടെ മാലയാണ് കവർന്നത്. നളിനി ചന്തക്കുന്നിൽ അടയ്ക്ക വിൽക്കുന്നതിനായി എത്തി മടങ്ങുന്നതിനെയായിരുന്നു കവർച്ച.

പള്ളിയുടെ മുന്നിലായി എത്തിയപ്പോൾ ചന്തക്കുന്ന് ഭാഗത്ത് നിന്നും ബൈക്കിലെത്തിയ രണ്ടംഗ സംഘം നളിനിയുടെ മാല പൊട്ടിച്ച് കടന്ന് കളയുകയായിരുന്നു. സമീപത്തെ കടയിലെ സി സി ടി വി യിൽ മോഷണ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രികരിച്ച് ഇരിങ്ങാലക്കുട പോലീസ് അന്വേഷണം ആരംഭിച്ചു.

Related posts

തൃശ്ശൂര്‍ പൂരം എല്ലാ പൊലിമയോടെയും പ്രൗഢിയോടെയും സുരക്ഷിതമായും നടത്തും: മന്ത്രി വി.എൻ. വാസവന്‍

murali

എംഡിഎംഎയുമായി കൊല്ലത്ത് പിടികൂടിയ യുവതിയുടെ ജനനേന്ദ്രിയത്തിൽ ഒളിപ്പിച്ച നിലയിൽ ലഹരിവസ്തുക്കള്‍ കണ്ടെത്തി.

murali

നന്തിക്കരയില്‍ തുണിക്കടയുടെ മറവില്‍ കഞ്ചാവ് വില്‍പ്പന: മാക്കൂട്ടി പിടിയിൽ.

murali
error: Content is protected !!