തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ ദർശനത്തിന് ശേഷം അമ്മയ്ക്ക് ഒപ്പം സ്കൂട്ടറിൽ വരുന്നതിനിടെ ഇന്ന് രാവിലെ തൃശൂർ എംജി റോഡിൽ ഉണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചത് കുഴി കണ്ട് വെട്ടിച്ചുമാറ്റുന്നതിനിടെ ബസിനടിയിൽപ്പെട്ടായിരുന്നു.
പൂങ്കുന്നം സ്വദേശി വിഷ്ണുദത്ത് (32 ) ആണ് മരിച്ചത്.വിഷ്ണുവിന്റെ അമ്മ പത്മിനിക്കും അപകടത്തിൽ ഗുരുതര പരിക്ക്. ബസ്സിന് അടിയിൽപ്പെട്ട വിഷ്ണു തൽക്ഷണം സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ പത്മിനിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ബിജെപി യുഡിഎഫ് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
