തൃപ്രയാർ : ബസ്സ് സ്റ്റാൻ്റ് പൊളിക്കുന്നതിൻ്റെ മറവിൽ അനധികൃതമായി ബസ്സ് സ്റ്റാൻൻ്റിലെ മണ്ണ് കടത്തുന്നതിൽ ബി.ജെ.പി. നാട്ടിക പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. ബസ്സുകൾ പാർക്ക് ചെയ്യുന്നതിനോ തിരിക്കുന്നതിനോ കഴിയാത്ത വിധത്തിൽ മണ്ണ് കുഴിച്ചെടുക്കുന്നതിനെതിരെ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്കിയെങ്കിലും നടപടിയൊന്നും സ്വീകരിക്കാത്തതിൽ ബിജെപി പ്രതിഷേധം രേഖപ്പെടുത്തി.
കരാറുകാരൻ്റെ അനധികൃത മണ്ണെടുപ്പുമൂലം ബസ്സ് സ്റ്റാൻഡ് പരിസരം അപകട മേഖലയായി മാറിയിരിക്കുകയാണെന്നും ബീജെപി ആരോപിച്ചു ബി.ജെ.പി. പഞ്ചായത്ത് പ്രസിഡൻ്റ് പി.വി. സെന്തിൽകുമാർ, ജന:സെക്രട്ടറി പി.ടി.ശ്രീക്കുട്ടൻ, നവീൻ മേലേടത്ത്, എൻ.എസ്.ഉണ്ണിമോൻ, ലാൽ ഊണുങ്ങൽ, എ.കെ.. ചന്ദ്രശേഖരൻ, സിജിത്ത് കരുവത്ത്, സിദ്ധാർത്ഥൻ എ.കെ.. തുടങ്ങിയവർ നേതൃത്വം നൽകി.
