NCT
KeralaNewsThrissur News

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു.

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. പവന് 840 രൂപയാണ് ഉയർന്നത്. ഇതോടെ സ്വർണവില വീണ്ടും 72,000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 72,160. കഴിഞ്ഞ പത്ത് ദിവസംകൊണ്ട് സ്വർണത്തിന് കുറഞ്ഞത് 3200 രൂപയാണ് . ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻന്റെ വപണി വില 105 രൂപ ഉയർന്നു.

ഇന്നത്തെ വില 9020 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 85 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 7400 രൂപയാണ്. വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 115 രൂപയാണ്. കഴിഞ്ഞ വെള്ളിയാഴ്ച 680 രൂപ ഇടിഞ്ഞതോടെ സ്വർണ വില 72,000 ത്തിന് താഴേക്കെത്തിയിരുന്നു.

Related posts

ചേര്‍പ്പില്‍ ബസ്സിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു.

murali

നാട്ടികയിൽ ആർഎസ്എസ് നേതാവിന്റെ വീടിന് നേരെ ആക്രമണം.

murali

വെളുത്തേടത്ത് തരണനെല്ലൂർ പടിഞ്ഞാറെമന പത്മനാഭൻ നമ്പൂതിരിപ്പാട് ശതാഭിക്ഷതനാകുന്നു.

murali
error: Content is protected !!