NCT
KeralaNewsThrissur News

ഓട്ടോറിക്ഷയിൽ എത്തിച്ചു വിൽപ്പന നടത്തുകയായിരുന്ന ഞാവൽപ്പഴമിട്ട് വാറ്റിയ ചാരായവുമായി ഒരാളെ എക്സൈസ് സംഘം പിടികൂടി.

തൃശ്ശൂരിൽ ഞാവൽ പഴം ഇട്ട് വാറ്റിയ ചാരായവുമായി ഒരാൾ പിടിയിൽ. ഓട്ടോറിക്ഷയിൽ എത്തിച്ചു വിൽപ്പന നടത്തുകയായിരുന്ന ചാരായമാണ് പിടികൂടിയത്. വരന്തരപ്പള്ളി സ്വദേശി രമേശിനെ (53) റിമാൻഡ് ചെയ്തു.

എക്സൈസ് ലഭിച്ച രഹസ്യത്തിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ എക്സൈസ് റേഞ്ച് നടത്തിയ നീക്കത്തിലാണ് പ്രതി പിടിയിലായത്. അഞ്ചു ലിറ്റർ ചാരായം പിടിച്ചെടുത്തിട്ടുണ്ട്. കണ്ണംകുളങ്ങര TB റോഡരുകിൽ നിന്നാണ് ചാരായവുമായി പ്രതി പിടിയിലായത്.

തൃശൂർ മാർക്കറ്റിൽ നിന്നും പഴുപ്പ് കൂടിയ ഉപയോഗ്യമല്ലാത്ത ഞാവൽ പഴം കൂടുതൽ ആയി കൊണ്ട് പോകുന്നു എന്ന് ലഭിച്ച രഹസ്യ വിവരത്തിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രമേശൻ പിടിയിലാക്കുന്നത്.

ഞാവൽ ഇട്ട് വാറ്റിയ പ്രീമിയം ചാരായത്തിന് ഒരു കുപ്പിക്ക് 1000 രൂപ ക്കാണ് വിൽപ്പന നടത്തിയിരുന്നത്. വരന്തരപ്പിള്ളിപൗണ്ട് സ്വദേശിയായ പ്രതി ചാരായം വിൽക്കുന്നതിനായി തൃശൂർ കൊഴുക്കുള്ളിയിൽ വാടകക്ക് വീട് എടുത്താണ് ചാരായം വിൽപ്പന നടത്തികൊണ്ടിരുന്നത്.

Related posts

തൃപ്രയാർ തേവർക്ക് കിഴക്കേനടയിൽ രാജകീയ വരവേൽപ്.

murali

ഒന്നരമാസം മുൻപ് നിർമിച്ച ചെന്ത്രാപ്പിന്നി പഴയ പോസ്റ്റ് ഓഫീസ് റോഡിലെ കലുങ്കിന്റെ പ്രവേശനഭാഗം തകർന്നു.

murali

വയനാടിനായി അഞ്ച് കോടി രൂപയുടെ സഹായം നൽകാൻ തൃശൂർ കോർപറേഷൻ.

murali
error: Content is protected !!