NCT
KeralaNewsThrissur News

ഓട്ടോറിക്ഷ പുറകിലേക്ക് എടുക്കുന്നത് കണ്ട് ചിരിച്ചതിലുള്ള ദേഷ്യത്തില്‍ യുവാക്കളെ ആക്രമിച്ച രണ്ടുപേരെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.

ആമ്പല്ലൂർ സെന്ററിനടുത്തുള്ള ബാറിന്റെ കോമ്പൗണ്ടിൽ വെച്ച് ഓട്ടോറിക്ഷ റിവേഴ്സ് എടുക്കുന്നത് കണ്ട് നോക്കി ചിരിച്ചതിലുള്ള വൈരാഗ്യത്താൽ അമ്പല്ലൂർ വട്ടണാത്ര സ്വദേശി കിഴക്കൂട്ട് വീട്ടിൽ അഭിരാം (27), കല്ലൂർ സ്വദേശി മണപ്പെട്ടി വീട്ടിൽ നിധിൻ (28) എന്നിവരെ ഓട്ടോറിക്ഷ ഓടിച്ചിരുന്ന കല്ലൂർ കോട്ടായി സ്വദേശി ചിങ്ങിനിക്കാടൻ വീട്ടിൽ ഡെന്നീസ് (38), ഓട്ടോയുടെ പുറകിലിരിക്കുകയായിരുന്ന കല്ലൂർ പാലയ്ക്കപറമ്പ് സ്വദേശി കോന്നത്ത് പറമ്പിൽ വീട്ടിൽ രജീഷ് (37) എന്നിവർ ചേർന്ന് ആക്രമിച്ച സംഭവത്തിന് പുതുക്കാട് പോലീസ് സ്റ്റേഷനിൽ കേസെടുത്തിരുന്നു.

ഈ കേസിലെ പ്രതികളായ ഡെന്നീസ്, രജീഷ് എന്നിവരെയാണ് പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും. ഡെന്നീസ് പുതുക്കാട് വരന്തരപ്പിള്ളി, ഒല്ലൂർ, പേരാമംഗലം, വിയ്യൂർ പോലീസ് സ്റ്റേഷനുകളിലായി ഒരു കൊലപാതക കേസിലെയും, ഒരു കൊലപാതക ശ്രമക്കേസിലെയും രണ്ട് അടിപിടിക്കേസിലെയും, രണ്ട് കവർച്ചക്കേസിലെയും, ഒരു മോഷണക്കേസിലെയും,

ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ച കേസിലെയും, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത ഒരു കേസിലെയും, ഒരു മനുഷ്യജീവന് അപകടം വരുത്തുന്ന പ്രവർത്തി ചെയ്തതിനുള്ള കേസിലെയും അടക്കം പത്ത് ക്രമിനൽ കേസുകളിലെ പ്രതിയാണ്. രജീഷ് പുതുക്കാട് പോലീസ് സ്റ്റേഷനിൽ ഒരു അടിപിടിക്കേസിലെ പ്രതിയാണ്.

Related posts

അതിനൂതന സംവിധാനത്തിലൂടെ ഹൃദയ വാല്‍വ് മാറ്റിവച്ച് തൃശ്ശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്.

murali

പടക്കം പൊട്ടിക്കുന്നതിനെ ചൊല്ലി തര്‍ക്കം: സംഘട്ടനത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.

murali

വിദ്യാർത്ഥിനി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ.

murali
error: Content is protected !!