NCT
KeralaNewsThrissur News

ചേർപ്പ് പൂച്ചിന്നിപ്പാടം സ്വദേശിയെ വീട്ടിൽക്കയറി ആക്രമിച്ച കേസിലെ പ്രതി റിമാന്റിൽ.

ചേർപ്പ് : പൂച്ചിന്നിപ്പാടം സ്വദേശി വരാപ്പുഴ വീട്ടിൽ വിഷ്ണു (28) എന്നയാളുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി വീട്ടിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് വിഷ്ണുവിനെ ആക്രമിച്ച് പരിക്കേൽപിച്ചതിന് ചേർപ്പ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലെ പ്രതിയായ ഞെരുവുശ്ശേരി പാലിശ്ശേരി സ്വദേശി കുപ്ലിക്കാട്ട് വീട്ടിൽ ആഷിക് 24 വയസ് എന്നയാളെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ ആഷികിനെ റിമാന്റ് ചെയ്തു.

പ്രതിയായ ആഷികും മധു എന്നയാളും തമ്മിൽ വിഷ്ണുവിന്റെ വീടിന് മുന്നിലുള്ള പണിതീരാത്ത കെട്ടിടത്തിൽ വെച്ച് വാക്ക് തർക്കമുണ്ടായിരുന്നു. തുടർന്ന് മധു വിഷ്ണുവുമായി സംസാരിക്കുന്നത് കണ്ട് വിഷ്ണുവിന്റെ വീട്ടിലേക്ക് വന്ന ആഷിക് മധുവുമായി വീണ്ടും തർക്കിച്ച് ഇറങ്ങിപ്പോവുകയും കുറച്ച് കഴിഞ്ഞ് വീണ്ടും മധുവിനെ അന്വേഷിച്ച് വന്നപ്പോൾ കാണാത്തതിലുള്ള വൈരാഗ്യത്താലാണ് ആഷിക് വിഷ്ണുവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്.

ആഷിക് നെടുപുഴ പോലീസ് സ്റ്റേഷനിൽ മയക്കുമരുന്ന് ഉപയോഗിച്ചതിനുള്ള ഒരു കേസിലും, തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ഒരു അടിപിടിക്കേസിലും പ്രതിയാണ്. ചേർപ്പ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പ്രദീപ്, എസ്.സി.പി.ഒ മാരായ ആരിഫ്, അനീഷ്, സി.പി.ഒ മാരായ രജിത്ത്, അജിത്ത് കുമാർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

 

Related posts

ഓപ്പറേഷൻ തൂഫാൻ: അന്തരീക്ഷത്തിൽ കഞ്ചാവിന്റെ മണം. പോലീസിനെ കണ്ട് യുവാവ് കഞ്ചാവ് കത്തിക്കാൻ ശ്രമം – കയ്യോടെ പിടികൂടി പോലീസ്.

murali

തീരദേശ മേഖലയിലെ വെളളക്കെട്ട് പരിഹരിക്കാൻ നടപടി സ്വീകരിക്കും എം.എൽ.എ.

murali

തളിക്കുളം ബ്ലോക്ക് ഓഫീസ് റോഡിന്റെ ശോചനീയാവസ്ഥ തിങ്കളാഴ്ചക്കുള്ളിൽ പരിഹരിക്കും.

murali
error: Content is protected !!