ഇരിങ്ങാലക്കുട : സി പി ഐ ജില്ലാ സെക്രട്ടറിയായി കെ ജി ശിവാനന്ദൻ തെരഞ്ഞെടുക്കപ്പെട്ടു. ഇന്നു സമാപിച്ച ജില്ലാ സമ്മേളനമാണ് ശിവാനന്ദനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
എ.ഐ.വൈഎഫും, എ. ഐ.എസ് എഫും നടത്തിയ “തൊഴിൽ അല്ലെങ്കിൽ ജയിൽ” പ്രക്ഷോഭ കാലം മുതൽ സമരരംഗത്ത് സജീവമായിരുന്ന വ്യക്തിയാണ് കെ.ജി. ശിവാനന്ദൻ. നിരവധി തവണ സംസ്ഥാന കാൽനട ജാഥകളിൽ പങ്കെടുത്തിട്ടുണ്ട്. കൊടുങ്ങല്ലൂർ സ്വദേശിയായ ശിവാനന്ദൻ ബാലവേദി, വിദ്യാർത്ഥി സംഘടന പ്രവർത്തനങ്ങളിലൂടെയാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്.
എ.ഐ.വൈ.എഫ്. കൊടുങ്ങല്ലൂർ മണ്ഡലം സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. രണ്ട് വെണ സി.പി.ഐ. കൊടുങ്ങല്ലൂർ മണ്ഡലം സെക്രട്ടറിയായി. സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവും സംസ്ഥാന കൗൺസിൽ അംഗവുമാണ്. രണ്ട് തവണ സി. പി.ഐ. ദേശീയ കൗൺസിലിലും ശിവാനന്ദൻ അംഗമായിരുന്നു.
