ചെന്ത്രാപ്പിന്നി ഹൈസ്കൂളിന് വടക്ക് മാണിയത്ത് സാലിക്കിൻ്റെ ഭാര്യ നജ്മ (29) അന്തരിച്ചു. എടവിലങ്ങ് മാറാത്ത് മാമതു – നബീസ ദമ്പതികളുടെ മകളാണ്. പനി ബാധിച്ച് ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം.
മയ്യിത്ത് എടവിലങ്ങിലെ വീട്ടിൽ എത്തിച്ച ശേഷം, ചെന്ത്രാപ്പിന്നിയിൽ എത്തിച്ച് ചിറക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
