തൃപ്രയാർ വടക്കേ പെട്രോൾ പമ്പിന് സമീപം പ്രവർത്തിച്ചുവരുന്ന പ്രിൻസ് മോട്ടോഴ്സ് എന്ന പേരുള്ള ഇലക്ട്രിക് ഓട്ടോറിക്ഷകളും മറ്റും സർവീസ് ചെയ്തുവരുന്ന സ്ഥാപനം നടത്തി വരുന്ന നാട്ടിക സ്വദേശി (ലെമർ സ്കൂളിന് സമീപം) കാളക്കൊടുവത്ത് വീട്ടിൽ മധുസൂദനൻ 55 വയസ്സ്, ഇയാളുടെ മകൻ അദേൽ കൃഷ്ണ 21 വയസ്, സാഥാപനത്തിലെ ഒരു ജീവനക്കാരൻ എന്നിവരെ സ്ഥാപനത്തിലേക്ക് അതിക്രമിച്ച് കയറിയ പ്രതികൾ
കൈകൊണ്ടും സ്ക്രൂ ഡ്രൈവർ കൊണ്ടും ആക്രമിച്ച് പരിക്കേൽപ്പിക്കുകയും മധുസൂധനനെ വലിച്ചെറിഞ്ഞതിൽ വച്ച് സ്ഥാപനത്തിലെ ഗ്ലാസ്സ് തകർന്നും മധുസൂധനന് പരിക്കുപറ്റുകയും ചെയ്ത സംഭവത്തിന് വലപ്പാട് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
ഈ കേസിലെ പ്രതികളായ വാടാനപ്പിള്ളി ബീച്ച് സ്വദേശികളായ പണ്ടാറത്തിൽ വീട്ടിൽ സാലിഹ്.പി.എം, പണ്ടാറത്തിൽ വീട്ടിൽ ആദിൽ.പി.ജെ എന്നിവരെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളായ സ്വാലിഹും, ആദിലും കൊണ്ടുവന്ന പെട്ടി ഓട്ടോ വേഗം സർവീസ് ചെയ്യണമെന്ന് പറഞ്ഞ് വരികയും സ്ഥാപനത്തിലെ ജീവനക്കാരനായ രജനീഷ് തിരക്കായതിനാൽ ഇപ്പോൾ ചെയ്യാൻ പറ്റില്ല എന്ന് പറയുകയും ചെയ്തിരുന്നു. തുടർന്ന് പ്രതികൾ സ്പാനർ ആവശ്യപ്പെട്ടുകൊണ്ട് വീണ്ടും സ്ഥാപനത്തിലേക്ക് ചെന്നതിൽ സ്പാനർ പുറത്തുള്ള ജോലികൾക്ക് കൊടുക്കാറില്ല എന്ന് മധുസൂദനൻ പറഞ്ഞതിനെ തുടർന്നുള്ള വൈരാഗ്യത്താലാണ് പ്രതികൾ ആക്രമണം നടത്തിയത്.
സാലിഹ് വാടാനപ്പള്ളി പോലീസ് സ്റ്റേഷനിലെ മൂന്ന് അടിപിടിക്കേസിലും അശ്രദ്ധമായി വാഹനമോടിച്ചതിൽ ഒരാൾക്ക് ഗുരുതര പരിക്കേൽക്കാൻ ഇടയായ കേസിലും അടക്കം നാല് ക്രിമിനൽ കേസിലെ പ്രതിയാണ്.
