NCT
KeralaNewsThrissur News

കയ്പ്പമംഗലം മൂന്നുപീടികയില്‍ ബസ് കാത്ത് നിന്നിരുന്ന യുവാവിനെ ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റില്‍.

കയ്പ്പമംഗലം : ദേശീയപാതയില്‍ മൂന്നുപീടികയില്‍ രാത്രി ബസ് കാത്തുനിന്ന യുവാവിനെ ആക്രമിച്ച് മൊബൈല്‍ ഫോണും, മറ്റും കവര്‍ന്ന കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് എടക്കഴിയൂര്‍ എനിപ്പുള്ളി വീട്ടില്‍ നിഗേഷ് (26), ചാവക്കാട് മതിലകത്ത്‌ വീട്ടില്‍ നിസാമുദ്ദീന്‍ (24), ചാവക്കാട് തിരുവത്ര സ്വദേശി മേത്തിവീട്ടില്‍ മുര്‍ഷാദ് (22) എന്നിവരെയാണ് കയ്പ്പമംഗലം പോലീസും കൊടുങ്ങല്ലൂര്‍ പോലീസും ചേര്‍ന്ന് പിടകൂടിയത്.

തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ദേശീയപാതയില്‍ കയ്പമംഗലം മൂന്നുപീടിക സെന്ററിലായിരുന്നു കേസിനാസ്പദമായ സംഭവം. എറണാകുളത്തേയ്ക്ക് പോകാനായി ബസ് കാത്തുനിന്നിരുന്ന ചളിങ്ങാട് സ്വദേശി പുത്തേഴത്ത് വീട്ടില്‍ സാഹിലാണ് അക്രമത്തിനിരയായത്. ബൈക്കില്‍ വരികയായിരുന്ന മൂവര്‍ സംഘം, സാഹില്‍ ഒറ്റയ്ക്ക് ബസ്സ്‌സ്റ്റോപ്പില്‍ നില്‍ക്കുന്നത് കണ്ട് ബൈക്ക് തകരാറിലായെന്ന വ്യാജേന നിര്‍ത്തുകയും

ഇതുകണ്ട് സഹായക്കാനെത്തിയ സാഹിലിനെ രണ്ടേ പേര്‍ ചേര്‍ന്ന് മുഖം പൊത്തിപ്പിടിച്ച് ഇരുട്ടത്തേക്ക് കൊണ്ട് പോയി ഇരുമ്പ് വടി കൊണ്ട് അടിച്ചും കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തിയും മൊബൈല്‍ ഫോണും ചാര്‍ജ്ജറും പവര്‍ ബാങ്കും പിടിച്ചുവാങ്ങുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Related posts

തളിക്കുളത്ത് കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് പിടിയിൽ.

murali

ആദിവാസി കോളനിയിൽനിന്ന് കാണാതായ രണ്ടു കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തി.

murali

അതിജീവനത്തിനായി ഹരിതകേരളം മിഷന്റെ – ജനകീയ പച്ചത്തുരുത്ത്.

murali
error: Content is protected !!