NCT
KeralaNewsThrissur News

നിയമവിരുദ്ധമായി തള്ളുവണ്ടിയിലെ മീന്‍ പിടിച്ചെടുത്ത് നശിപ്പിച്ചു; ചാവക്കാട് നഗരസഭക്കെതിരേ പിഴ ചുമത്തി ഹൈക്കോടതി.

ചാവക്കാട് : തള്ളുവണ്ടിയില്‍ മീന്‍വില്‍പ്പന നടത്തുന്നയാളുടെ മീന്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയും തള്ളുവണ്ടിയും തുലാസും കസ്റ്റഡിയിലെടുക്കുകയും ചെയ്ത ചാവക്കാട് നഗരസഭാ അധികൃതരുടെ നിയമവിരുദ്ധ നടപടിക്കെതിരേ പിഴ ചുമത്തി ഹൈക്കോടതി.

പിടിച്ചെടുത്ത് നശിപ്പിച്ച മീനിന്റെ വിലയായി 15,000 രൂപയും നഗരസഭാ അധികൃതരുടെ നിയമവിരുദ്ധ നടപടിക്കെതിരേ നഷ്ടപരിഹാരമായി 15,000 രൂപയുമാണ് കോടതി പിഴ ചുമത്തിയത്. മീന്‍ വില്‍പ്പനക്കാരനായ ചാവക്കാട് പോക്കാക്കില്ലത്ത് നിഷാമിന്റെ പരാതിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

തള്ളുവണ്ടിയില്‍ മീന്‍വില്‍പ്പന നടത്തുന്നതിനിടെയാണ് ചാവക്കാട് നഗരസഭാ ആരോഗ്യവിഭാഗം വണ്ടിയിലുണ്ടായിരുന്ന 82 കിലോ മീന്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയും വണ്ടിയും തുലാസും കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.

ഇതിനെതിരേ പരാതിക്കാരന്‍ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും നിരസിച്ചതോടെയാണ് ഹൈകോടതിയെ സമീപിച്ചത്. നഗരസഭാ അധികൃതരുടെ നടപടികള്‍ നിയമവിരുദ്ധമാണെന്നും ഹര്‍ജിക്കാരന്റെ മൗലിക അവകാശങ്ങള്‍ ഹനിക്കുന്നതാണെന്നും കോടതി കണ്ടെത്തി.

ഈ തുക പരാതിക്കാരനായി മീന്‍വില്‍പ്പനക്കാരന് ഒരു മാസത്തിനകം നല്‍കാനാണ് കോടതിയുടെ ഉത്തരവ്. ആരുടെ വീഴ്ച പ്രകാരമാണ് നിയമ വിരുദ്ധമായ നടപടി ഉണ്ടായതെങ്കില്‍ അവരില്‍ നിന്ന് തുക ഈടാക്കാനും വിധിയിലുണ്ട്. ഹര്‍ജിക്കാരനു വേണ്ടി അഡ്വ.കെ.ഡി.വിനോജ്, അഡ്വ.മുഹമ്മദ് അഷറഫ്, അഡ്വ. വിനായക് കുറുവത്ത് എന്നിവര്‍ ഹാജരായി.

Related posts

മണലൂർ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ടി.എൻ പ്രതാപന് സ്വർണ്ണ സമ്മാനം.

murali

ചാഴൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി.

murali

എയർഹോളിലൂടെ ഒളിക്യാമറ; പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച പ്രതി പിടിയിൽ.

murali
error: Content is protected !!