NCT
KeralaNewsThrissur News

വീട്ടുജോലിക്കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച് സ്വർണ്ണമാല കവർന്ന സംഭവം : മണിക്കൂറുകൾക്കകം അക്രമിയെ പോലീസ് പിടികൂടി.

മതിലകം : എസ്.എൻ. പുരം പള്ളിനട ഇരുപത്തിയഞ്ചാം കല്ലിനു പടിഞ്ഞാറ് എകെജി റോഡ് ഭാഗത്ത് ഇന്ന് 12.00 മണിയോടെ പനങ്ങാട് സ്വദേശി കരിപ്പാടത്ത് വീട്ടിൽ ജയ എന്നവരെ ആക്രമിച്ച് പരിക്കേൽപ്പിച്ച് ഇവരുടെ കഴുത്തിൽ കിടന്നിരുന്ന മൂന്നു പവനോളം തൂക്കം വരുന്ന സ്വർണ്ണമാല കവർച്ച ചെയ്ത കേസിലെ പ്രതിയേ മണിക്കൂറുകൾക്കകം പോലീസ് പിടികൂടി . എസ്.എൻ പുരം പനങ്ങാട് സ്വദേശി പുതുവീട്ടിൽ വിജേഷ് 42 വയസ്സ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി രാജു.വി.കെ, മതിലകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജി.വി.കെ, എസ്.ഐ മാരായ അശ്വിൻ, റാഫി, എ.എസ്.ഐ. പ്രജീഷ്, എസ്.സി.പി.ഒ പ്രബിൻ , വലപ്പാട് പോലീസ് സ്റ്റേഷൻ സി.പി.ഒ മാരായ റെനീഷ്, ശ്രാവൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്

Related posts

അന്തിക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട കായ്ക്കുരു രാഗേഷിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

murali

വ്യാജ ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ വൻതോതിൽ പണം സമ്പാദിക്കാം എന്ന് വിശ്വസിപ്പിച്ച് 43 ലക്ഷത്തോളം പണം തട്ടിയ മലപ്പുറം സ്വദേശി അറസ്റ്റിൽ.

murali

ജില്ലയില്‍ സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ നടത്തി.

murali
error: Content is protected !!