NCT
KeralaNewsThrissur News

എടത്തിരുത്തി കുട്ടമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി.

കൈപ്പമംഗലം, വലപ്പാട്, കാട്ടൂർ എന്നീ സ്റ്റേഷനുകളിൽ 9 ഓളം ചീറ്റിങ്ങ് കേസുകളിൽ പ്രതിയായ എടത്തിരുത്തി കുട്ടമംഗലം സ്വദേശി പോക്കാക്കില്ലത്ത് വീട്ടിൽ ബഷീർ 50 വയസ് എന്നയാളെ കാപ്പ ചുമത്തി 6 മാസത്തേക്ക് നാട് കടത്തി.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS നൽകിയ ശുപാർശയിൽ തൃശൂർ റേഞ്ച് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബഷീറിനെ കൈപ്പമംഗലം പോലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തി ഉത്തരവ് കൈമാറി ഉത്തരവ് നടപ്പിലാക്കി.

ബഷീര്‍ കൈപ്പമംഗലം, കാട്ടൂര്‍, വലപ്പാട് പോലീസ് സ്റ്റേഷനുകളിലായി ഏഴ് തട്ടിപ്പ് കേസുകളിലും, വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഒരു കേസിലും പ്രതിയാണ്. കയ്പമംഗലം പോലീസ് സ്റ്റേഷൻ ഇസസ്പെക്ടർ ബിജു.ആർ, എസ്.ഐ.മാരായ അബിലാഷ്.ടി, സജീഷ്.കെ.യു, സി.പി.ഒ. സുനിൽകുമാർ.ടി.എസ് എന്നിവർ കാപ്പ ചുമത്തുന്നതിന് പ്രധാന പങ്കു വഹിച്ചു.

Related posts

സമഗ്ര സംഭാവനക്കുള്ള പ്രഥമ ഇന്നസെന്റ് പുരസ്‌കാരം ഇടവേള ബാബുവിന് നസമ്മാനിച്ചു.

murali

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രഭാകരൻ്റെ വസതി ജില്ലാ കളക്ടർ സന്ദർശിച്ചു.

murali

വലപ്പാട് എം ഡി എം എ യുമായി ഒരാൾ അറസ്റ്റിൽ.

murali
error: Content is protected !!