NCT
KeralaNewsThrissur News

ഉടമകളെ കബളിപ്പിച്ച് 2 കിലോയിലധികം സ്വർണം തട്ടിയ കേസിൽ, ഒന്നാം പ്രതി ബാംഗ്ലൂരിൽ അറസ്റ്റിൽ.

തൃശൂർ എരിഞ്ഞേരി അങ്ങാടിയിലും, പുത്തൻപള്ളിക്കു സമീപവും ഉള്ള രണ്ടു സ്വർണകടകളിൽ നിന്നായി രണ്ടു കിലോയിലധികം സ്വർണാഭരണങ്ങൾ വാങ്ങി തങ്ക കട്ടികൾ ആയി തിരിച്ചു കൊടുക്കാമെന്നു പറഞ്ഞു തട്ടിപ്പ് നടത്തിയ കടുപ്പശ്ശേരി തൊമ്മാന കോക്കാട്ടുവീട്ടിൽ ആന്റോ(45)യാണ് അറസ്റ്റിലായത്. ആന്റോയുടെ ഭാര്യ കേസിൽ മൂന്നാംപ്രതിയും സഹോദരി നാലാംപ്രതിയുമാണ്. ഇവർക്കൊപ്പം സഹായിക്കാനെത്തിയ ജിക്സനും കേസിൽ പ്രതിയാണ്. 2024 മാർച്ച് 20-നായിരുന്നു സംഭവം.

ചെറിയ തുകക്കുള്ള സ്വർണാഭരണങ്ങൾ വാങ്ങി പകരം തങ്ക കട്ടി തിരിച്ചു കൊടുത്ത് സ്വർണ വ്യാപ്യാരികൾക്കിടയിൽ വിശ്വാസം നേടിയെടുത്തതിന് ശേഷമാണ് എരിഞ്ഞേരി അങ്ങാടിയിൽ ഉള്ള സ്ഥാപനത്തിൽ നിന്നും 2024 മാർച്ച് 20 ന് ഒരു കിലോയിൽ താഴേയും പുത്തൻപള്ളിക്കു സമീപമുള്ള സ്ഥാപനത്തിൽ നിന്ന് 2024 മാർച്ച് 25 ന് ഒരു കിലോയിലധികവും സ്വർണാഭരണങ്ങൾ വാങ്ങി തങ്ക കട്ടിയും പണിക്കൂലിയും 15 ദിവസത്തിനുള്ളിൽ തിരിച്ചു തരാമെന്നു പറഞ്ഞും, മറ്റൊരു സംഭവത്തിൽ ഇതേ പ്രതികൾ ചേർന്ന് നടത്തിയ ഇതേ രീതിയിൽ തന്നെ നടത്തിയ തട്ടിപ്പിലടക്കം നാലര കിലോക്കടുത്ത് സ്വർണ്ണമാണ് പ്രതികൾ തട്ടിയെടുത്തത്. രണ്ടും മൂന്നും നാലും പ്രതികൾ ഉൾപ്പെടെയുള്ള കേസിലെ മറ്റ് പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിട്ടുള്ളതാണ് .

ഹൈകോടതിയിൽ നിന്ന് ജ്യാമ്യത്തിനായി ശ്രമിച്ച ആന്റോക്ക് ജ്യാമ്യം നിഷേധിക്കുകയും 15 ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകുവാനുള്ള കോടതി ഉത്തരവ് ലംഘിച്ച് മുങ്ങി നടന്ന പ്രതിയെ ബാംഗ്ലൂരിൽ ഉള്ള സിൽവപുരം എന്ന സ്ഥലത്തു നിന്നും അന്വേഷണസംഘം പിടിക്കൂടുകയായിരുന്നു .അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

2024 മെയ് 3 നു തൃശൂർ ടൌൺ ഈസ്റ്റ് പോലീസ്‌സ്റ്റേഷനിൽ ലഭിച്ച പരാതിയെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ ജില്ലാ പോലീസ് മേധാവി ഇളങ്കോ ആർ ഐ പി എസ് ന്റെ ഉത്തരവ് പ്രകാരം തൃശൂർ സിറ്റി ജില്ലാ ക്രൈം അന്വേഷണം ഏറ്റെടുത്ത് നടത്തി വരികയായിരുന്നു .

തൃശൂർ സിറ്റി പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ തൃശൂർ ജില്ലാ ക്രൈം ബ്രാഞ്ച് ചുമതലയുള്ള നാർക്കോട്ടിക് സെൽ എസിപി ബാബു ഡേവിസ് ,സബ് ഇൻസ്‌പെക്ടർമാരായ വി കെ സന്തോഷ് ,അനിൽ കുമാർ ,സജീവൻ സിപിഒ സച്ചിൻ ദേവ് എന്നിവരാണ് ഉണ്ടായിരുന്നത്.

Related posts

കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.

murali

എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.69.

murali

സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂട്ടി; പെട്രോളിന് കൂട്ടിയത് 86പൈസ

murali
error: Content is protected !!