തൃശൂർ : 2012 ൽ സ്ത്രീയെ കൊലപ്പെടുത്തി, ശിക്ഷാകാലയളവിൽ ജ്യാമ്യത്തിൽ ഇറങ്ങി വർഷങ്ങളായി മുങ്ങി നടക്കുന്ന പ്രതിയെ ആന്ധ്രാപ്രദേശിൽ നിന്നും പിടികൂടി നെടുപുഴ പോലീസ്. ചെന്നൈ തിരുത്തണി സ്വദേശി റസാഖ് (55) ആണ് അറസ്റ്റിലായത്. കേസിൽ ജാമ്യത്തിലിറങ്ങിയ ഇയാൾ ആന്ധ്രാപ്രദേശിലെ ഡബഗുരുവിൽ കരിങ്കൽക്വാറിയിൽ തൊഴിലാളിയായി ജോലിചെയ്യുകയായിരുന്നു.
വടുക്കരയിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 2012 ൽ വടുക്കരയിൽ വച്ച് പ്രതി മണ്ണെണ്ണ ഒഴിച്ച് ഒരു സ്ത്രീയെ കൊലപ്പെടുത്തുകയായിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ഇയാൾ നാട്ടിൽ നിന്നും മാറി ആന്ധ്രാ പ്രദേശിലെ ഡബഗുരു എന്ന സ്ഥലത്ത് ആൾമാറാട്ടം നടത്തി കരിങ്കൽ ക്വാറിയിൽ താമസിച്ച് അവിടെ തൊഴിലാളികളുടെ കൂടെ ജോലിചെയ്തു വരികയായിരുന്നു. ഒളിവിൽ കഴിയുകയായിരുന്ന റസാഖിനെ അതിവിദഗ്ദമായി കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
തൃശൂർ ടൗൺ എസിപി സലീഷ് എൻ ശങ്കരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ നെടുപുഴ SHO ഫക്രുദ്ദീൻ കെ എ , എസ്. ഐ സന്തോഷ് കുമാർ എൻ.പി, SCPO മാരായ ജീൻറോ വർഗ്ഗീസ് ഏ, സനൂപ് ശങ്കർ കെ.എസ്, അനിൽകുമാർ,സിപിഒ ലിതീഷ് ടി ബി എന്നിവരാണ് ഉണ്ടായിരുന്നത്.
