NCT
KeralaNewsThrissur News

ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ 1 കോടി 8 ലക്ഷം രൂപയുടെ സൈബർ തട്ടിപ്പ്, കമ്മീഷൻ ഏജൻറായ പ്രതി പിടിയിൽ.

ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ പണം നേടാമെന്ന് വിശ്വസിപ്പിച്ച് തൃശൂർ ചാലക്കുടി പരിയാരം സ്വദേശിയിൽ നിന്ന് 1 കോടി 8 ലക്ഷം രൂപ തട്ടിപ്പു നടത്തിയ കേസ്സിലാണ് കോഴിക്കോട് കക്കോടി സ്വദേശിയായ റയാൻ വീട്ടിൽ റയാനെയാണ് (25 വയസ്സ്) തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ IPS ൻറ നേതൃത്വത്തിൽ തൃശ്ശൂർ റൂറൽ സൈബർ പോലീസ് ബാംഗ്ളൂർ നിന്നും അറസ്റ്റ് ചെയ്തത്.

ചാലക്കുടി പരിയാരം സ്വദേശിയായ പരാതിക്കാരനെ ഓൺലൈൻ ട്രേഡിംഗ് ചെയ്യുന്ന BGC (Barrick Gold Capital) എന്ന ട്രേഡിംഗ് കമ്പനിയാണെന്ന് ഫേസ്ബുക്ക് മെസ്സഞ്ചർ,വാട്സ് ആപ്പ്,ടെലഗ്രാം എന്നീ സോഷ്യൽ മീഡിയകളിലൂടെ മെസ്സേജ് അയച്ച് വിശ്വസിപ്പിച്ച് ട്രേഡിംഗ് ചെയ്യുന്ന വാലറ്റ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കിയശേഷം ട്രേഡിങ്ങ് നടത്തുന്നതിലേക്കായി അക്ഷയ് രാജ് ,വിഷ്ണുലാൽ, അമൃത രാജൻ,വിഗ്നേഷ് ചന്ദ്രൻ എന്നിവരുടെ IDFC അക്കൌണ്ടുകളിലേക്ക് 18,96,000/-രൂപ വന്നിട്ടുള്ളതായി കണ്ടെത്തിയതിനെ തുടന്ന് നടത്തിയ അന്വേഷണത്തിൽ

പ്രതിയുടെ സുഹൃത്തായ അജ്സലിൻറ നിർദ്ദേശപ്രകാരം കേസ്സിൽ മുൻപ് അറസ്റ്റ് ചെയ്തിട്ടുള്ള അക്ഷയ് രാജ്, ഷിബിൻ വിഷ്ണുലാൽ, അമൃത രാജൻ, വിഗ്നേഷ് ചന്ദ്രൻ എന്നിവരെ പ്രതി ബാംഗ്ളൂരിൽ കൊണ്ടുപോയി 10 ദിവസം പ്രതിയുടെ റൂമിൽ താമസിപ്പിച്ച് അവിടെ വിവിധ ബാങ്കുകളിൽ ഇവരുടെ പേരിൽ അക്കൌണ്ട് തുറക്കുകയും വലിയ തോതിൽ യുവാക്കളെ സ്വാധീനിച്ച് അക്കൌണ്ടുകൾ വാങ്ങി സാമ്പത്തിക തട്ടിപ്പ് നടത്തുന്ന കോഴിക്കോട് സ്വദേശിയായ അജ്സലിൻറ നിർദ്ദേശപ്രകാരം ആ അക്കൌണ്ടുകളുടെ ATM Card, pass book cheque book എന്നിവ ഉപയോഗിച്ച് പണം പിൻവലിച്ച് ആയതിന് 12 ലക്ഷം രൂപക്ക് 5000/-രൂപ വീതം കമ്മീഷൻ കൈപറ്റി തട്ടിപ്പുകാർക്ക് സഹായിയായി പ്രവർത്തിച്ചതിനുമാണ് പ്രതിയെ ബാംഗ്ലൂരിൽ നിന്നും അറസ്റ്റ് ചെയ്തിട്ടുള്ളത്.

തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. ബി.കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിൽ സൈബർ എസ്.എച്ച്.ഒ. സുജിത്ത്. പി.എസ്, സബ്ബ് ഇൻസ്പെക്ടർ ജസ്റ്റിൻ.കെ.വി,സിവിൽ പോലീസ് ഓഫീസർ ശ്രീനാഥ്.ടി.പി, സിവിൽ പോലീസ് ഓഫീസർ ശ്രീയേഷ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

ഓർക്കുക, നിങ്ങളുടെ ജാഗ്രതയാണ് ഏറ്റവും വലിയ സുരക്ഷ

ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയായാൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ വിളിച്ച് പരാതിപ്പെടുക. അല്ലെങ്കിൽ, www.cybercrime.gov.in എന്ന വെബ് സൈറ്റിൽ പരാതി നൽകാം. പണം സമ്പാദിക്കാൻ കുറുക്കുവഴികളില്ല. ഉയർന്ന ലാഭം വാഗ്ദാനം ചെയ്യുന്ന ഇത്തരം തട്ടിപ്പുകളിൽനിന്ന് പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തേണ്ടതാണെന്ന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ് അറിയിച്ചു.

Related posts

വഞ്ചിയിൽ നിന്ന് കടലിൽ വീണ മത്സ്യത്തൊഴിലാളിയെ കാണാതായി.

murali

കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ജീവനക്കാരനെ ക്ഷേത്രം ഗസ്റ്റ് ഹൗസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

murali

തകർന്ന റോഡുകൾ പുനർ നിർമിക്കുക. കോൺഗ്രസ് പ്രതിഷേധ കൂട്ടായ്മ.

murali
error: Content is protected !!