NCT
KeralaNewsThrissur News

15 വയസ്സുള്ള അതിജീവിതക്ക് മാനഹാനിയുണ്ടാക്കിയ കേസിലെ പ്രതി അറസ്റ്റിൽ

അന്തിക്കാട് : 2025 സെപ്റ്റംബർ 28-ാം തിയ്യതി ഉച്ചയ്ക്ക് 1 മണിയോടെ പെരിങ്ങോട്ടുക്കര സോമശേഖര അമ്പലത്തിലെ ഷഷ്ഠി കാണുന്നതിനായി വീട്ടുകാരോടൊപ്പം വന്ന 15 വയസ്സുള്ള അതിജീവിതയെ ലൈംഗിക ഉദ്ദേശ്യത്തോടുകൂടി ശരീരത്തിൽ സ്പർശിച്ച് മാനഹാനി ഉണ്ടാക്കിയ സംഭവത്തിന്

അതിജീവിതയുടെ പരാതി പ്രകാരം അന്തിക്കാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ പെരിങ്ങോട്ടുകര കിഴക്കുമുറി സ്വദേശി വാഴപുരക്കൽ വീട്ടിൽ അനുക്കുട്ടൻ (27) എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്.

അനുക്കുട്ടൻ അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ പൊതു സ്ഥലത്ത് ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത ഒരു കേസ്സിലെ പ്രതിയാണ്.

Related posts

വയോധിക ദമ്പതികളുടെ മരണം; ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

murali

സൗജന്യ സ്പോർട്സ് കിറ്റ് വിതരണവും ,അനുമോദനവും നൽകി.

murali

ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്.

murali
error: Content is protected !!