NCT
KeralaNewsThrissur News

ചാവക്കാട് പോലീസ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു.

ചാവക്കാട് : സഹോദരന്മാർ തമ്മിലുണ്ടായ തർക്ക സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു. ചാവക്കാട് എസ്ഐ ശരത്തിനും സിപഓ അരുണിനുമാണ് കുത്തേറ്റത്. എസ്ഐ യെ തൃശ്ശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തി. ഇന്ന് പുലർച്ചെ ചാവക്കാട് ബേബി റോഡിലാണ് സംഭവം.

തർക്കത്തിനിടെ പ്രതി സഹോദരനെ കുത്തി പരിക്കേൽപ്പിച്ചത് അന്വേഷിക്കാൻ എത്തിയതായിരുന്നു പോലീസ്. ചാവക്കാട് സ്വദേശിയായ നിസാറാണ് പൊലിസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതെന്ന് പറയുന്നു. സഹോദരനെ കുത്തി പരുക്കേൽപ്പിച്ച കേസിൽ കസ്റ്റഡിയിലെടുക്കാനാണ് നിസാറിനെ തേടി പൊലിസ് എത്തിയത്. ഈ സമയം പൊലിസുകാർക്കെതിരെ നിസാർ ആക്രമണം നടത്തുകയായിരുന്നു.

പരുക്കേറ്റ പോലീസുകാരെ ആശുപത്രിയിലേക്ക് മാറ്റിയശേഷം എത്തിയ പൊലിസുകാരെയും നിസാർ ആക്രമിച്ചു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ നിസാറിനെ പൊലിസ് പിടികൂടിയിട്ടുണ്ട്.

Related posts

തളിക്കുളത്ത് കടലിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി.

murali

പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമം; മദ്രസ്സ അധ്യാപകന് 35 വര്‍ഷം കഠിന തടവും, അഞ്ചു ലക്ഷത്തി അന്‍പതിനായിരം രൂപ പിഴയും.

murali

ഗുരുവായൂരിൽ വാഹനാപകടം: 17 പേർക്ക് പരിക്ക്..

murali
error: Content is protected !!