ചേലക്കരയിലെ കൂട്ട ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന കുട്ടിയും മരിച്ചു. നാല് വയസ്സുകാരൻ കെ.പി അക്ഷയ് ആണ് മരിച്ചത്. അമ്മയും സഹോദരിയും നേരത്തെ മരിച്ചിരുന്നു. ഭർത്താവ് മരണപ്പെട്ടതിനെ തുടർന്നാണ് യുവതി മക്കളുമായി ആത്മഹത്യക്ക് ശ്രമിച്ചത്. ഐസ്ക്രീമിൽ വിഷം കലർത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത് ഒരാഴ്ച മുമ്പ്.
