NCT
KeralaNewsThrissur News

ഇരട്ട കിരീടവുമായി പഴുവിൽ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂൾ.

പഴുവിൽ : ഭാരത് സ്കൗട്ട് ഗൈഡ് തൃശ്ശൂർ ജില്ലാതല മത്സരങ്ങളിൽ റോവർ വിഭാഗത്തിലും, റെയ്ഞ്ചർ വിഭാഗത്തിലും ഓവർ ഓൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി പഴുവിൽ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂൾ ഉജ്ജ്വല നേട്ടം കൈവരിച്ചു. പ്രിൻസിപ്പാൾ ഡോ.കെ.എ. ജോർജ്ജ്, റോവർ ലീഡർ വില്ല്യം തോമാസ്, റെയ്ഞ്ചർ ലീഡർ ആൻസി ടീച്ചർ, യൂണിറ്റംഗങ്ങൾ എന്നിവർ ചേർന്ന് ഇരട്ട കിരീടം ഏറ്റുവാങ്ങി.

സ്കൂൾ മാനേജർ വെരി. റവ. ഫാ. ഡോ. വിൻസെന്റ് ചെറുവത്തൂർ, പ്രിൻസിപ്പാൾ ഡോ. ജോർജ്ജ് കെ.എ, റോവർ ലീഡർ വില്ല്യം തോമാസ്, റെയ്ഞ്ചർ ലീഡർ ആൻസി ടീച്ചർ, പിടിഎ പ്രസിഡന്റ് ടി.എ.പോൾ, വൈസ് പ്രസിഡന്റ് രാജേഷ്, എംപിടിഎ പ്രസിഡന്റ് ധന്യ, രക്ഷിതാക്കൾ തുടങ്ങിയവർ റോവർ, റെയ്ഞ്ചർ യൂണിറ്റുകൾ വിദ്യാലയത്തിൽ ആരംഭിക്കാൻ മുൻകയ്യെടുക്കുകയും, അതിന്റെ പ്രവർത്തനങ്ങൾക്ക് പരിപൂർണ്ണ പിന്തുണയും, പ്രോത്സാഹനവുമായി കൂടെയുണ്ടായിരുന്നു

Related posts

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല ചിത്രങ്ങളയച്ചു കൊടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ.

murali

18 വയസ്സ് പ്രായമുള്ള അതിജീവിതക്ക് മാനഹാനി വരുത്തിയ കേസിൽ ക്ഷേത്രത്തിലെ പൂജാരിയെ നാല് വർഷം കഠിന തടവിനും, ഒരു ലക്ഷം രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചു.

murali

പഴുവിൽ സെന്റ് ആന്റണീസ് ഫൊറോനാ ദേവാലയത്തിൽ കാരുണ്യഭവനം പദ്ധതിയിലേക്ക് തുക കൈമാറി.

murali
error: Content is protected !!