വാടാനപ്പള്ളി : സിപിഐ ലോക്കൽ കമ്മറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയും കിസാൻസഭ നേതാവുമായിരുന്ന ഐക്കാരത്ത് രവീന്ദ്രൻ ദീർഘകാലത്തെ സിപിഐ ബന്ധം ഉപേക്ഷിച്ച് സിപിഎമ്മി നോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. അദ്ദേഹത്തിന് സിപിഎം തൃത്തല്ലൂർ ലോക്കൽ കമ്മറ്റി സ്വീകരണവും നൽകി. ലോക്കൽ സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ സുരേഷ് മഠത്തിൽ മാലയിട്ട് പതാക കൈമാറി. ലോക്കൽ കമ്മറ്റി അംഗം വി.ആർ. ഷിജിത്ത് അധ്യക്ഷത വഹിച്ചു.
വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശാന്തി ഭാസി, സ്ഥിരം സമിതി അധ്യക്ഷൻ സബിത്ത്, ലോക്കൽ കമ്മറ്റി അംഗങ്ങളായ വി.ഡി. പ്രേംപ്രസാദ്, കെ.കെ. അനിൽകുമാർ , ടി.എൻ. ഉദയകുമാർ, തൃത്തല്ലൂർ ബ്രാഞ്ച് സെക്രട്ടറി ബഷീർ വലിയകത്ത്, കുടുംബശ്രീ ചെയർപേഴ്സൺ ബീന ഷെല്ലി, ഷൈജ ഉദയകുമാർ, കൃഷ്ണപിള്ള ബ്രാഞ്ച് സെക്രട്ടറി പി.കെ. പ്രേംരാജ്, കെ.സി. സുധ, പു.ക.സ നാട്ടിക മേഖല സെക്രട്ടറി പി.എച്ച്. സുൽഫിക്കർ, ടി. ആർ. ശശികല , പി.കെ.എസ് നേതാവ് വി.കെ. മധു , കർഷക സംഘം എ.കെ.ജി യൂണിറ്റ് സെക്രട്ടറി സുരേഷ് ചുള്ളിയിൽ എന്നിവർ സംസാരിച്ചു.
