പേരാമംഗലം ചിറ്റിലപിള്ളിയിലെ രണ്ടു ക്ഷേത്രങ്ങളിൽ നിന്നായി പഞ്ചലോഹം, വെള്ളി എന്നിവയിലുള്ള വസ്‌തുക്കളും ഭണ്ഡാരവും മോഷണം ചെയ്‌ത കേസിലെ പ്രതിയും അന്യസംസ്ഥാന തൊഴിലാളിയുമായ ബംഗാളിലെ മസ്‌ജിദ്‌ബട്ടി സ്വദേശിയായ ബിസ്വജിത്ത് ബയെൻ (30) എന്നയാളെയാണ് സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്‌മുഖ് ഐ പി എസിൻറെ നിർദ്ദേശത്തിൽ അസിസ്റ്റൻറ് കമ്മീഷണർ കെ.ജി സുരേഷിൻറെ നേതൃത്ത്വത്തിലുള്ള അന്വേഷണ സംഘവും പേരാമംഗലം ഇൻസ്പെക്ടർ രതീഷ് കെ.സിയും പോലീസും ചേർന്ന് മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയത്.
11.10.2025 തിയ്യതി പുലർച്ചെയാണ് കേസിനാസ്‌പദമായ സംഭവം നടന്നത് അന്നേദിവസം പ്രതി പേരാമംഗലം ചിറ്റിലപ്പിള്ളിയിലെ പഴമ്പുഴ ശ്രീ മഹാവഷ്‌ണു ക്ഷേത്രത്തിലും തൊട്ടടുത്തുള്ള പണിക്കപറമ്പിൽ ശ്രീ ഭദ്രകാളി ക്ഷേത്രത്തിലും മോഷണം നടത്തുകയായിരുന്നു. മഹാവിഷ്‌ണു ക്ഷേത്രത്തിൽ നിന്നും പഞ്ചലോഹ നിർമ്മിതമായ തിടമ്പും മുന്നൂറു ഗ്രാമോളം തൂക്കം വരുന്ന വെള്ളിമാലയും ഇരുന്നൂറു ഗ്രാമോളം തൂക്കം വരുന്ന വെള്ളി മുഖകാപ്പും, ഭദ്രകാളീ ക്ഷേത്രത്തിൽ നിന്നും ഭണ്ഡാരവുമാണ് മോഷണം ചെയ്‌തത്. ഇക്കാര്യത്തിന് പേരാമംഗലം ക്ഷേത്രത്തിൽ പരാതി ലഭിച്ച ഉടൻ കേസ് റെജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
പേരാമംഗലം പോലീസും അസിസ്റ്റൻറ് കമ്മീഷണർ കെ.ജി സുരേഷിൻറെ നേതൃത്ത്വത്തിലുള്ള അന്വേഷണ സംഘവും നടത്തിയ പരിശോധനയിൽ മോഷണം നടത്തിയ പ്രതി സൈക്കിളിലാണ് വന്നത് എന്ന് കണ്ടെത്തുകയും പിന്നീട് നടത്തിയ പരിശോധനയിൽ ദിവസങ്ങൾക്കുമുൻപ് ക്ഷേത്രത്തിൽ മരാമത്തുപണികൾ ചെയ്യുന്നതിനായി തൊഴിലാളികൾ ഉണ്ടായിരുന്നെന്ന് മനസ്സിലാക്കുകയും ചെയ്തു. ക്ഷേത്രം സ്ഥതിചെയ്യുന്നത് ഉൾപ്രദേശത്തായിരുന്നതിനാൽ, ക്ഷേത്രത്തെകുറിച്ച് കൃത്യമായ ധാരണയുള്ള ആളാണ് മോഷണം നടത്തിയതെന്ന് അന്വേഷണസംഘം മനസ്സിലാക്കി.
പിന്നീട് ക്ഷേത്രത്തിൽ പണിക്കെത്തിയ തൊഴിലാളികളെ കുറിച്ച് അന്വേഷിച്ചതിൽ പണിക്കാരിലൊരാൾ സൈക്കിളിലാണ് വന്നിരുന്നതെന്നും കണ്ടെത്തി. മോഷണത്തിനു ഉപയോഗിച്ച സൈക്കിളും പണിക്കാരിലൊരാളുടെ സൈക്കിളുമായി സാമ്യം തോന്നിയതിനാൽ തൊഴിലാളികളിലേക്ക് അന്വേഷണം നടത്തുകയും മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ ചിറ്റിലപ്പിള്ളിയിൽ നിന്നും പിടികൂടുകയുമായിരുന്നു.
പിന്നീടുള്ള വിശദമായ അന്വേഷണത്തിൽ മോഷണം ചെയ്‌ത പഞ്ചലോഹ നിർമ്മിതമായ തിടമ്പും മുന്നൂറു ഗ്രാം തൂക്കം വരുന്ന വെള്ളിമാലയും ഇരുന്നൂറു ഗ്രാം തൂക്കം വരുന്ന വെള്ളി മുഖകാപ്പും, ഭണ്ഡാരത്തിലെ പണവും മറ്റും കണ്ടെത്തുകയായിരുന്നു. അടുത്തകാലത്തായി പരിസരപ്രദേശങ്ങളിൽ നടന്ന മോഷണത്തിനു പിന്നിൽ പ്രതിയാണെന്ന് സംശയിക്കുന്നതിനാൽ അന്വേഷണം തുടർന്നും നടക്കുന്നുണ്ടെന്നും ഇൻസ്പെക്ടർ അറിയിച്ചു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്‌തു. അന്വേഷണ സംഘത്തിൽ അസിസ്റ്റൻറ് കമ്മീഷണർ കെ.ജി സുരേഷ്, പേരാമംഗലം ഇൻസ്പെക്ടർ കെ.സി രതീഷ്, സബ് ഇൻസ്പെക്‌ടർ അശോക് കുമാർ, അസിസ്‌റ്റൻറ് സബ് ഇൻസ്പെക്ടർ ശ്രീദേവി, സീനിയർ സിവിൽ പോലീസ് ഓഫീസർ കൃഷ്‌ണകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീകുമാർ, രജിത്ത്, അജിത്ത്, ഷിബിൻ, കിരൺ, ബിനുറിചാർഡ് എന്നിവരും ACP യുടേ അന്വേഷണ സംഘത്തിലെ സിവിൽ പോലീസ് ഓഫീസർമാരായ ഹരീഷ്, ദീപക് എന്നിവരുമാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
