വാൽപ്പാറയിൽ കാട്ടാന രണ്ടു പേരെ ചവിട്ടിക്കൊന്നു. വാട്ടർഫാൾ എസ്റ്റേറ്റിൽ കാടർപ്പാറക്ക് സമീപമാണ് ആക്രമണം നടന്നത്. ഹേമശ്രീ(3), അസല (52) എന്നിവരാണ് മരിച്ചത്. കാട്ടാന വീട്ടിലേക്ക് കടന്നുകയറിയാണ് ആക്രമണം നടത്തിയത്. പുലർച്ചെ വീടിന് നേരെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വാതിൽ തകർത്ത് അകത്ത് കയറിയ കാട്ടാന ഇരുവരെയും ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു.
