വെള്ളിക്കുളങ്ങര : ചാലക്കുടി പോട്ട സ്വദേശി കമട്ടത്തി വീട്ടിൽ അക്ഷയ് സുന്ദർ 27 വയസ് എന്നയാളെ കുറ്റിച്ചിറയിലുള്ള മീൻതട്ടിനടുത്ത് വെച്ച് പ്രതികൾ ചേർന്ന് കല്ലു കൊണ്ടും സോഡാകുപ്പി കൊണ്ടും വാളു കൊണ്ടും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയായ വെള്ളിക്കുളങ്ങര മോതിരക്കണ്ണി സ്വദേശി പുതുശ്ശേരി വീട്ടിൽ ഡെയ്സൺ ഡേവീസ് 31 വയസ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മോതിരക്കണ്ണി നമ്പ്യാർപടിയിൽ നിന്നും പിടികൂടിയത്. വെള്ളിക്കുളങ്ങര പോലീസ് തുടർ നടപടികൾ സ്വീകരിച്ച് വരുന്നു.
ഈ കേസിലെ ഒരു പ്രതിയുടെ കുറ്റിച്ചിറയിലുള്ള ബാർബർ ഷോപ്പിലെ പാർട്ട്ണർക്ക് പരാതിക്കാരൻ EMI ആയി ഫോൺ വാങ്ങി നൽകിയിരുന്നു. EMI മുടങ്ങിയപ്പോൾ പരാതിക്കാരൻ അടച്ചതിന്റെ പണം തിരികെ ചോദിക്കാനായി കുറ്റിച്ചിറയിലുള്ള ബാർബർ ഷോപ്പിലെത്തി ഷോപ്പിലെ പണിക്കാരുമായി തർക്കത്തിലാവുകയും ബാർബർ ഷോപ്പിന്റെ ഷട്ടർ പരാതിക്കാരൻ ഇട്ടിരുന്നു. ഇത് അറിഞ്ഞ് സ്ഥലത്തെത്തിയ പ്രതികളാണ് പരാതിക്കാരനെ ആക്രമിച്ചത്.
ഡെയ്സൺ ഡേവീസ് കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വധശ്രമക്കേസിലും ചാലക്കുടി പോലീസ് സ്റ്റേഷനിലെ ഒരു അടിപിടിക്കേസിലും പ്രതിയാണ്.
