പെരിഞ്ഞനം ബീച്ച് റോഡിൽ പഞ്ചാരവളവിനടുത്ത് റോഡിലെ കുഴിയിൽ ബൈക്ക് തെന്നിവീണ് കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്. പെരിഞ്ഞനം സ്വദേശിളായ ദിലീപ് കുമാർ, റോഷ്നി, ദ്രുവ്, ധ്വനി എന്നിവർക്കാണ് പരിക്കേറ്റത്, ഇന്നലെ വൈകീട്ട് ആറരയോടെ പഞ്ചാരവളവ് എൻ.എച് പാലത്തിന് താഴെയാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ പുന്നക്കബസാർ ആക്ടസ് പ്രവർത്തകർ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്
