ഗുരുവായൂരിൽ വ്യാപാരി ആത്മഹത്യ ചെയ്തത് കൊള്ള പലിശക്കാരുടെ ഭീഷണി മൂലമെന്ന് ബന്ധുക്കളുടെ പരാതി. 2000 രൂപ കുറഞ്ഞതിന് മകന്റെയും ഭാര്യയുടെയും മുന്നിലിട്ട് മർദ്ദിച്ചുവെന്നും പരാതി. ഗുരുവായൂർ കർണംകോട്ട് ബസാർ സ്വദേശി മുസ്തഫയാണ് മരിച്ചത്. സംഭവത്തിൽ ഗുരുവായൂർ ടെമ്പിൾ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
കൊള്ളപ്പലശിക്കാര്‍ ഭൂമി ഉള്‍പ്പെടെ ഭീഷണിപ്പെടുത്തി കൈക്കലാക്കിയെന്ന് കുടുംബം ആരോപിച്ചു. ആറു ലക്ഷം രൂപ കടം വാങ്ങിയതിന് 40 ലക്ഷത്തോളം രൂപ തിരികെ നൽകിയെന്നും എന്നിട്ടും ഭീഷണി തുടര്‍ന്നുവെന്നുമാണ് ആരോപണം. കച്ചവട സ്ഥാപനത്തിൽ കയറി മേശവലിപ്പിൽ നിന്ന് പലിശക്കാരൻ പല തവണ പണം എടുത്തുകൊണ്ടുപോയി. പലിശക്കാരിൽ നിന്ന് നിരന്തരം ഭീഷണി നേരിട്ടതായും കുടുംബം ആരോപിച്ചു.
